മൂന്നു മാസമായി മാറ്റമില്ലാതെ രാജ്യത്തെ ഇന്ധനനിരക്കുകള്‍

ഡെൽഹി: ഇന്ധന നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) ഇന്ന് നടന്ന മീറ്റിംഗിൽ തീരുമാനമെടുത്തു. ഇതോടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ മൂന്ന് മാസത്തിലേറെയായി മാറ്റമില്ലാതെ തുടരുന്നു. മെയ് 22 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അവസാനമായി മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. അന്ന് പെട്രോള്‍ വില ലിറ്ററിന് 8 രൂപ കുറച്ചപ്പോള്‍ ഡീസല്‍ വില ലിറ്ററിന് 6 രൂപ കുറഞ്ഞു. സംസ്ഥാനാടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അവസാനമായി നിരക്ക് പുതുക്കിയത് ജൂലായ് 15നാണ്. പെട്രോളിന്‍മേലുള്ള […]

Update: 2022-08-25 05:14 GMT

ഡെൽഹി: ഇന്ധന നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) ഇന്ന് നടന്ന മീറ്റിംഗിൽ തീരുമാനമെടുത്തു. ഇതോടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ മൂന്ന് മാസത്തിലേറെയായി മാറ്റമില്ലാതെ തുടരുന്നു.

മെയ് 22 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അവസാനമായി മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. അന്ന് പെട്രോള്‍ വില ലിറ്ററിന് 8 രൂപ കുറച്ചപ്പോള്‍ ഡീസല്‍ വില ലിറ്ററിന് 6 രൂപ കുറഞ്ഞു.

സംസ്ഥാനാടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അവസാനമായി നിരക്ക് പുതുക്കിയത് ജൂലായ് 15നാണ്. പെട്രോളിന്‍മേലുള്ള നികുതി (വാറ്റ്) ലിറ്ററിന് 5 രൂപയും, ഡീസലിന് 3 രൂപയും കുറച്ചു.

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്ധനവിലയില്‍ പതിവായി മാറ്റങ്ങള്‍ വരുത്താറുണ്ട്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയും വിനിമയ നിരക്കും ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നത്.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും പെട്രോളിനും ഡീസലിനും വ്യത്യസ്ത നിരക്കുകളാവാന്‍ കാരണം സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക നികുതികള്‍, വാറ്റ്, ചരക്ക് ചാര്‍ജ്ജ് മുതലായവ കൂട്ടിച്ചേര്‍ക്കുന്നതിനാലാണ്.

Tags:    

Similar News