കൊറോണക്കാലം കഴിയുന്നു; അറ്റാദായം ഇടിഞ്ഞ് അപ്പോളോ ഹോസ്പിറ്റല്‍സ്
ഡെല്‍ഹി: ഹെല്‍ത്ത് കെയര്‍ ശൃംഖലയായ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസിന്റെ ഒന്നാം പാദത്തിലെ മൊത്തം അറ്റാദായം 35.33 ശതമാനം ഇടിഞ്ഞ് 323.78 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 500.68 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 3,760.21 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,795.6 കോടി രൂപയായി. ഹെൽത്ത് കെയര്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,941.24 […]
ഡെല്‍ഹി: ഹെല്‍ത്ത് കെയര്‍ ശൃംഖലയായ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസിന്റെ ഒന്നാം പാദത്തിലെ മൊത്തം അറ്റാദായം 35.33 ശതമാനം ഇടിഞ്ഞ് 323.78 കോടി രൂപയായി.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 500.68 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 3,760.21 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,795.6 കോടി രൂപയായി. ഹെൽത്ത് കെയര്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,941.24 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 2,032.07 കോടി രൂപയായി.
അതേസമയം ക്ലിനിക്കുകളുടെ വിഭാഗത്തില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 309 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 293.01 കോടി രൂപയായി കുറഞ്ഞു. ഫാര്‍മസി ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് വരുമാനം അവലോകന പാദത്തില്‍ 1,472.92 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ ഇത് 1,512 കോടി രൂപയായിരുന്നു.
മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 3,475.58 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 3,545.36 കോടി രൂപയായി ഉയര്‍ന്നു.
ഉപഭോഗ വസ്തുക്കളുടെ വില മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 581.7 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 612.37 കോടി രൂപയായി വര്‍ധിച്ചതായി ഹെല്‍ത്ത് കെയര്‍ ശൃംഖല അറിയിച്ചു.