പരാതി പ്രവാഹം, ഒരു ലക്ഷം കണ്ടന്റുകള്‍ നീക്കം ചെയ്‌തെന്ന് ഗൂഗിള്‍
1.11 ലക്ഷം കണ്ടന്റുകള്‍ ഗൂഗിളില്‍ നിന്നും നീക്കം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പുതുക്കിയ ഇന്ത്യന്‍ ഐടി നിയമങ്ങള്‍ പ്രകാരം മോശമായ കണ്ടന്റുകളാണ് നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കണ്ടന്റുകളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും 32,717 പരാതികള്‍ വന്നതിന് പിന്നാലെയാണ് ഗൂഗിളിന്റെ നീക്കം. ട്രേഡ് മാര്‍ക്ക്, കോപ്പിറൈറ്റ് ലംഘനങ്ങള്‍, കോടതി ഉത്തരവ്, ലൈംഗിക ഉള്ളടക്കങ്ങള്‍ തുടങ്ങിയ കണ്ടന്റുകളുമായി ബന്ധപ്പെട്ടാണ് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പരാതികള്‍ വന്നത്. ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനം, വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന കണ്ടന്റുകള്‍ എന്നിവയെ […]
;
1.11 ലക്ഷം കണ്ടന്റുകള്‍ ഗൂഗിളില്‍ നിന്നും നീക്കം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പുതുക്കിയ ഇന്ത്യന്‍ ഐടി നിയമങ്ങള്‍ പ്രകാരം മോശമായ കണ്ടന്റുകളാണ് നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കണ്ടന്റുകളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും 32,717 പരാതികള്‍ വന്നതിന് പിന്നാലെയാണ് ഗൂഗിളിന്റെ നീക്കം. ട്രേഡ് മാര്‍ക്ക്, കോപ്പിറൈറ്റ് ലംഘനങ്ങള്‍, കോടതി ഉത്തരവ്, ലൈംഗിക ഉള്ളടക്കങ്ങള്‍ തുടങ്ങിയ കണ്ടന്റുകളുമായി ബന്ധപ്പെട്ടാണ് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പരാതികള്‍ വന്നത്. ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനം, വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന കണ്ടന്റുകള്‍ എന്നിവയെ പറ്റിയും പരാതികള്‍ വന്നിരുന്നു. ഓട്ടോമേറ്റഡ് ഡിറ്റക്ഷന്‍ പ്രോസസുകളുടെ ഭാഗമായി രാജ്യത്ത് 528,846 അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
ഉത്പാദനക്ഷമത കുറയുന്നുവെന്ന് പിച്ചൈ
പല ജീവനക്കാരുടെയും പ്രകടനത്തില്‍ ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ സന്തുഷ്ടനല്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ജീവനക്കാരോട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. കമ്പനിയില്‍ ജീവനക്കാര്‍ കൂടുതലാണെന്നും എന്നാല്‍ ഉല്‍പാദനക്ഷമത താഴോട്ട് പോയെന്നും പിച്ചൈ സൂചിപ്പിച്ചു.
ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറയ്ക്കണമെന്നും ഉല്‍പ്പന്ന മികവിലും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്താനുള്ള നിര്‍ദേശവും അദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കി.
ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ഒരു പഠനം ഗൂഗിള്‍ നടത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കമ്പനി ചില ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2022-ന്റെ രണ്ടാം പാദം വരുമാനം പ്രതീക്ഷിച്ചതിലും കുറവാണെന്ന ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്ത വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ ഗൂഗിളിന് 13 ശതമാനം നഷ്ടമാണുണ്ടായത്.