എരിയാത്ത അടുപ്പുകള്‍ നല്‍കിയ നേട്ടം; സൊമാട്ടോയുടെ കടം കുറഞ്ഞു

ഡെല്‍ഹി: ഉപഭോക്ത്യ സംസ്‌കാരത്തിലെ കാതലായ മാറ്റം സൊമാട്ടോയ്ക്ക് നല്‍കിയത് വന്‍ നേട്ടം. അറ്റ നഷ്ടം കുറഞ്ഞതോടെ സൊമാറ്റോയുടെ ഓഹരികളില്‍ ഇന്ന് 11 ശതമാനത്തിന്റെ ഉയര്‍ച്ച.   നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ കണ്‍സളിഡേറ്റഡ് അറ്റനഷ്ടം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വരുമാനം മൂലം 186 കോടി രൂപയായി അറ്റനഷ്ടം കുറഞ്ഞിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) ബിഎസ്ഇ സെന്‍സെക്‌സില്‍ സോമറ്റോയുടെ ഓഹരി മൂല്യം 10.67 ശതമാനം ഉയര്‍ന്ന് 51.80 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഇത് 10.79 ശതമാനം ഉയര്‍ന്ന് 51.30 […]

Update: 2022-08-02 01:00 GMT

ഡെല്‍ഹി: ഉപഭോക്ത്യ സംസ്‌കാരത്തിലെ കാതലായ മാറ്റം സൊമാട്ടോയ്ക്ക് നല്‍കിയത് വന്‍ നേട്ടം. അറ്റ നഷ്ടം കുറഞ്ഞതോടെ സൊമാറ്റോയുടെ ഓഹരികളില്‍ ഇന്ന് 11 ശതമാനത്തിന്റെ ഉയര്‍ച്ച.

 

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ കണ്‍സളിഡേറ്റഡ് അറ്റനഷ്ടം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വരുമാനം മൂലം 186 കോടി രൂപയായി അറ്റനഷ്ടം കുറഞ്ഞിട്ടുണ്ട്.

ഇന്ന് (ചൊവ്വാഴ്ച) ബിഎസ്ഇ സെന്‍സെക്‌സില്‍ സോമറ്റോയുടെ ഓഹരി മൂല്യം 10.67 ശതമാനം ഉയര്‍ന്ന് 51.80 രൂപയിലെത്തി. എന്‍എസ്ഇയില്‍ ഇത് 10.79 ശതമാനം ഉയര്‍ന്ന് 51.30 രൂപയായി.

 

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 360.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

 

ഈ വര്‍ഷം ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 916.6 കോടി രൂപയില്‍ നിന്ന് 1,582 കോടി രൂപയായി ഉയര്‍ന്നു.

Tags:    

Similar News