അറ്റാദായത്തിലും വരുമാനത്തിലും കുതിച്ചുയർന്ന് വി-ഗാര്‍ഡ്

ഡെല്‍ഹി: ഒന്നാം പാദത്തില്‍ ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 53.36 കോടി രൂപയായി വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 25.54 കോടി രൂപയായിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 80.17 ശതമാനം ഉയര്‍ന്ന് 1,018.29 കോടി രൂപയായി. ഒന്നാം പാദത്തില്‍ മൊത്തം ചെലവ് 78.74 ശതമാനം ഉയര്‍ന്ന് 951.74 കോടി രൂപയായി. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 303.38 കോടി […]

Update: 2022-07-28 00:57 GMT

ഡെല്‍ഹി: ഒന്നാം പാദത്തില്‍ ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 53.36 കോടി രൂപയായി വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 25.54 കോടി രൂപയായിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

അവലോകന കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 80.17 ശതമാനം ഉയര്‍ന്ന് 1,018.29 കോടി രൂപയായി. ഒന്നാം പാദത്തില്‍ മൊത്തം ചെലവ് 78.74 ശതമാനം ഉയര്‍ന്ന് 951.74 കോടി രൂപയായി.

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 303.38 കോടി രൂപയും ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 415.85 കോടി രൂപയുമാണ്. ജൂണ്‍ പാദത്തില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 299.05 കോടി രൂപയായിരുന്നു.

ബിസിനസ്സ് മികച്ച പ്രകടനമാണ് ഈ പാദത്തില്‍ കാഴ്ചവെച്ചതെന്നും ടോപ്ലൈന്‍ വളര്‍ച്ച എല്ലാ വിഭാഗങ്ങളിലും ശക്തമാണെന്നും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

കോപ്പറിന്റെ വിലയില്‍ ജൂണിലുണ്ടായ ഗണ്യമായ ഇടിവ് വയറുകളുടെ മാർജിനെ ബാധിച്ചു. ഈ ആഘാതം രണ്ടാം പാദത്തിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോള്‍ ഓപ്ഷന്‍ ഉപയോഗിച്ച് തങ്ങളുടെ അനുബന്ധ സ്ഥാപനമായ ഗട്ട്സ് ഇലക്ട്രോ-മെക്കിന്റെ ബാക്കി 26 ശതമാനം ഏറ്റെടുക്കുന്നതിന് കമ്പനിയുടെ യോഗത്തില്‍ അംഗീകാരം ലഭിച്ചു.

എംസിബി ആന്‍ഡ് ആര്‍സിസിബി സ്വിച്ചുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ഗട്ട്സ് ഇലക്ട്രോ-മെക്ക്.

Tags:    

Similar News