നിക്ഷേപകരെ ആകര്‍ഷിക്കാന്‍ 'ആക്ടീവ് ഇന്‍വെസ്റ്റര്‍ പ്ലസ് വിസ'യുമായി ന്യൂസീലാന്‍ഡ്

വെല്ലിംഗ്ടണ്‍: ആഗോള ബിസിനസുകാര്‍ക്കിടയില്‍ നിക്ഷേപക സൗഹൃദ രാജ്യമെന്ന പേര് കാലങ്ങള്‍ക്ക് മുന്‍പേ സ്വന്തമാക്കിയ നാടാണ് ന്യൂസീലാന്‍ഡ്. നിക്ഷേപകര്‍ക്ക് പുത്തന്‍ അവസരങ്ങള്‍ കൂടി തുറക്കുന്നതോടെ ഈ സല്‍പ്പേരിന് ഇരട്ടി തിളക്കമാകും ഇനി ലഭിക്കുക. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 'നിക്ഷേപിക്കാന്‍ ശേഷിയുള്ള കുടിയേറ്റക്കാര്‍ക്കായി' പുതിയ വിസ ഇറക്കാനുള്ള നീക്കത്തിലാണ് രാജ്യം. ഇതുവഴി വന്‍ തുകയിറക്കാന്‍ സന്നദ്ധരായ വിദേശികള്‍ക്ക് രാജ്യത്തെ ആഭ്യന്തര ബിസിനസുകളില്‍ പണം നിക്ഷേപിക്കാം. സാമ്പത്തിക-പ്രാദേശിക വികസന മന്ത്രി സ്റ്റ്യുവാര്‍ട്ട് നാഷും ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി മൈക്കല്‍ […]

Update: 2022-07-27 03:28 GMT

വെല്ലിംഗ്ടണ്‍: ആഗോള ബിസിനസുകാര്‍ക്കിടയില്‍ നിക്ഷേപക സൗഹൃദ രാജ്യമെന്ന പേര് കാലങ്ങള്‍ക്ക് മുന്‍പേ സ്വന്തമാക്കിയ നാടാണ് ന്യൂസീലാന്‍ഡ്. നിക്ഷേപകര്‍ക്ക് പുത്തന്‍ അവസരങ്ങള്‍ കൂടി തുറക്കുന്നതോടെ ഈ സല്‍പ്പേരിന് ഇരട്ടി തിളക്കമാകും ഇനി ലഭിക്കുക. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 'നിക്ഷേപിക്കാന്‍ ശേഷിയുള്ള കുടിയേറ്റക്കാര്‍ക്കായി' പുതിയ വിസ ഇറക്കാനുള്ള നീക്കത്തിലാണ് രാജ്യം. ഇതുവഴി വന്‍ തുകയിറക്കാന്‍ സന്നദ്ധരായ വിദേശികള്‍ക്ക് രാജ്യത്തെ ആഭ്യന്തര ബിസിനസുകളില്‍ പണം നിക്ഷേപിക്കാം. സാമ്പത്തിക-പ്രാദേശിക വികസന മന്ത്രി സ്റ്റ്യുവാര്‍ട്ട് നാഷും ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി മൈക്കല്‍ വുഡുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ആക്ടീവ് ഇന്‍വെസ്റ്റര്‍ പ്ലസ് വിസ' എന്നാണ് പുതിയ വിസയുടെ പേര്. ഇത് വരുന്നതോടെ നേരത്തെയുണ്ടായിരുന്ന നിക്ഷേപക വിസകള്‍ നിര്‍ത്തലാക്കും.

ആക്ടീവ് ഇന്‍വെസ്റ്റര്‍ പ്ലസ് വിസ ലഭിക്കാന്‍

പ്രാദേശിക ബിസിനസുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമേ ആക്ടീവ് ഇന്‍വെസ്റ്റര്‍ പ്ലസ് വിസ ലഭിക്കൂ. നേരത്തെ ഉണ്ടായിരുന്ന വിസ നേടിയവരില്‍ പലരും രാജ്യത്തെ കമ്പനികളിലേക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിന് പകരം ഓഹരികളിലും ബോണ്ടുകളിലുമാണ് പണമിറക്കിയിരുന്നത്. ഓഹരികള്‍ക്ക് പകരം ബിസിനസിലേക്ക് പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ ഇറക്കുന്നത്. ആഭ്യന്തര ബിസിനസുകളിലേക്ക് എത്തുന്ന നിക്ഷേപം ഉപയോഗിച്ച് തൊഴില്‍ നൈപുണ്യമുള്ള ഒട്ടേറെ ആളുകളെ ജോലിയ്ക്കെടുക്കാനും സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ച ഉറപ്പാക്കാനും സാധിക്കുമെന്നും അധികൃതര്‍ പറയുന്നു.

കുറഞ്ഞത് 5 മില്യണ്‍ ന്യൂസീലാന്‍ഡ് ഡോളര്‍ നിക്ഷേപിക്കുന്നവര്‍ക്കാണ് ആക്ടീവ് ഇന്‍വെസ്റ്റര്‍ പ്ലസ് വിസ ലഭിക്കുക. ഇത് ഏകദേശം 24 കോടി രൂപയോളം വരും. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന തുകയില്‍ 50 ശതമാനം മാത്രമാകും ലിസ്റ്റ് ചെയ്ത ഓഹരികളില്‍ നിക്ഷേപിക്കുവാനാകുക. ഈ വര്‍ഷം സെപ്റ്റംബര്‍ 19 മുതലാണ് ആക്ടീവ് ഇന്‍വെസ്റ്റര്‍ പ്ലസ് വിസ ലഭ്യമായി തുടങ്ങുക. നിലവിലുള്ള ഇന്‍വെസ്റ്റര്‍ 1, ഇന്‍വെസ്റ്റര്‍ 2 വിസകള്‍ക്കായുള്ള അപേക്ഷ ജൂലൈ 27 ന് ശേഷം സ്വീകരിക്കില്ലെന്ന് ന്യൂസീലാന്‍ഡ് ഇമിഗ്രേഷന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News