ആർബിഎൽ ബാങ്ക് ഓഹരികൾ വാങ്ങാം: മോത്തിലാൽ ഓസ്വാൾ
- കമ്പനി: ആർബിഎൽ ബാങ്ക് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 91.80 രൂപ ഫിനാഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാഷ്യൽ സർവ്വീസസ് ആർബിഎൽ ബാങ്കിന്റെ ജൂൺ പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം 201 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 459 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു റിപ്പോർട്ട് ചെയ്‌തിരുന്നത്. പാദാടിസ്ഥാനത്തിൽ ഇത് 2 ശതമാനം ലാഭ വളർച്ചയാണ് കാണിക്കുന്നത്. പ്രൊവിഷനിങ്ങിൽ, വാർഷികാടിസ്ഥാനത്തിൽ ഉണ്ടായ 35 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ലാഭത്തിന്റെ വളർച്ചയിലേക്ക് നയിച്ചത്. അറ്റ […]
കമ്പനി: ആർബിഎൽ ബാങ്ക്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 91.80 രൂപ
ഫിനാഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാഷ്യൽ സർവ്വീസസ്
ആർബിഎൽ ബാങ്കിന്റെ ജൂൺ പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം 201 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 459 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു റിപ്പോർട്ട് ചെയ്‌തിരുന്നത്. പാദാടിസ്ഥാനത്തിൽ ഇത് 2 ശതമാനം ലാഭ വളർച്ചയാണ് കാണിക്കുന്നത്. പ്രൊവിഷനിങ്ങിൽ, വാർഷികാടിസ്ഥാനത്തിൽ ഉണ്ടായ 35 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ലാഭത്തിന്റെ വളർച്ചയിലേക്ക് നയിച്ചത്. അറ്റ പലിശ വരുമാനം 6 ശതമാനവും, കോർ ഫീ വരുമാനം 7 ശതമാനവും വാർഷികാടിസ്ഥാനത്തിൽ വർധിച്ചിട്ടുണ്ട്. എന്നാൽ അറ്റ പലിശ മാർജിനിൽ (net interest margin) കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അടുത്ത കുറച്ചു പാദങ്ങളിൽ, ലോൺ ബുക്ക് വർധിപ്പിക്കുന്നതിന് അധിക തുക ചെലവഴിക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ അറ്റ പലിശ മാർജിനിൽ മുന്നേറ്റമുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.
ആസ്തികളിലും, നിക്ഷേപങ്ങളിലും കാര്യമായ മാറ്റമില്ലാതിരുന്നതിനാൽ ബിസിനസ്സ് പാദാടിസ്ഥാനത്തിൽ ദുർബലമായിരുന്നു. എങ്കിലും, കുറഞ്ഞ പുനസംഘടിപ്പിച്ച ആസ്തി ബുക്കുകളും, ഉയർന്ന പ്രൊവിഷനിങ് കവറേജ് റേഷ്യോയും ആസ്തി ഗുണനിലവാരത്തിൽ സ്ഥിരമായ പുരോഗതിയുണ്ടാക്കി. പുതിയ ബിസിനസ് മേഖലകളിൽ നിക്ഷേപിക്കുന്നതിനാലും, ശാഖാ വിപുലീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലും ബാങ്കിന്റെ പ്രവർത്തന ചെലവ് ഉയർന്നു നിൽക്കുകയാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടു കൂടി റീട്ടെയിൽ, ഹോൾസെയിൽ തലത്തിൽ വായ്പ വളർച്ച 15-18 ശതമാനത്തോളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എംഡിയും സിഇഒയുമായി സുബ്രഹ്മണ്യകുമാർ സ്ഥാനമേല്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരുമെന്നും ബ്രോക്കറേജ് കരുതുന്നു. ബ്രോക്കറേജിന് ശുഭപ്രതീക്ഷയാണ് ഈ ഓഹരിയിൽ ഉള്ളത്.