1200 കോടിയുടെ ഐപിഒയുമായി സായ് സില്‍ക്‌സ്

  എതനിക് വസ്ത്രവ്യാപാര സ്ഥാപനമായ സായ് സില്‍ക്സ് (കലാമന്ദിര്‍) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐപിഒ) 1,200 കോടി രൂപ സമാഹരിക്കുന്നതിന്  സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 600 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പ് എന്റിറ്റികളും വഴി 18,048,440 ഓഹരികള്‍ വരെ വില്‍ക്കുന്നതിനുള്ള ഓഫറും ഐപിഒയില്‍ ഉള്‍പ്പെടുന്നു. പുതിയ വിതരണത്തിലൂടെ കിട്ടുന്ന അറ്റവരുമാനം 25 പുതിയ സ്‌റ്റോറുകള്‍ സ്ഥാപിക്കുന്നതിന് ഉപയോഗിക്കും. ഒപ്പം രണ്ട് […]

Update: 2022-07-23 03:47 GMT
എതനിക് വസ്ത്രവ്യാപാര സ്ഥാപനമായ സായ് സില്‍ക്സ് (കലാമന്ദിര്‍) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐപിഒ) 1,200 കോടി രൂപ സമാഹരിക്കുന്നതിന് സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം 600 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പ് എന്റിറ്റികളും വഴി 18,048,440 ഓഹരികള്‍ വരെ വില്‍ക്കുന്നതിനുള്ള ഓഫറും ഐപിഒയില്‍ ഉള്‍പ്പെടുന്നു.
പുതിയ വിതരണത്തിലൂടെ കിട്ടുന്ന അറ്റവരുമാനം 25 പുതിയ സ്‌റ്റോറുകള്‍ സ്ഥാപിക്കുന്നതിന് ഉപയോഗിക്കും. ഒപ്പം രണ്ട് വെയര്‍ഹൗസുകള്‍ സ്ഥാപിക്കല്‍, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, കടം അടയ്ക്കല്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കും ഇത് ഉപയോഗിക്കും. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്, എഡല്‍വെയ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
2019, 2020, 2021 സാമ്പത്തിക വര്‍ഷങ്ങളിലെ വരുമാനത്തിന്റെയും നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെയും കാര്യത്തില്‍ ദക്ഷിണേന്ത്യയിലെ എതനിക് വസ്ത്രങ്ങളുടെ, പ്രത്യേകിച്ച് സാരികളുടെ മുന്‍നിര റീട്ടെയിലര്‍മാരില്‍ ഒരാളാണ് സായ് സില്‍ക്സ്.
കലാമന്ദിര്‍, വരമഹാലക്ഷ്മി സില്‍ക്സ്, മന്ദിര്‍, കെഎല്‍എം ഫാഷന്‍ മാള്‍ എന്നീ നാല് സ്റ്റോര്‍ ഫോര്‍മാറ്റുകളിലൂടെ പ്രീമിയം എതനിക് ഫാഷന്‍, ഇടത്തരം വരുമാനത്തിനായുള്ള എതനിക് ഫാഷന്‍, വാല്യൂ ഫാഷന്‍ എന്നിവ ഉള്‍പ്പെടുന്ന വിപണിയുടെ വിവിധ വിഭാഗങ്ങളിലേക്ക് കമ്പനി ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്.
ഈ വര്‍ഷം മേയ് 31 വരെ, കമ്പനി ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 46 സ്റ്റോറുകള്‍ തുടങ്ങിയിട്ടുണ്ട്.
Tags:    

Similar News