ഇടിവില്‍ തളരാതെ സ്വര്‍ണം: പവന് 80 രൂപ വര്‍ധന; രൂപ ഡോളറിനെതിരെ 79.91 ൽ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണര്‍വ്. പവന് 80 രൂപ വര്‍ധിച്ച് 37,280 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,660 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 37,520 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 88 രൂപ വര്‍ധിച്ച് 40,672 രൂപയായി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,084 ല്‍ എത്തി. ഇന്ന് വെള്ളി വില ഗ്രാമിന് 30 പൈസ വര്‍ധിച്ച് 60.70ല്‍ എത്തി. 8 ഗ്രാമിന് 2.40 രൂപ […]

Update: 2022-07-15 23:30 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണര്‍വ്. പവന് 80 രൂപ വര്‍ധിച്ച് 37,280 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,660 രൂപയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 37,520 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 88 രൂപ വര്‍ധിച്ച് 40,672 രൂപയായി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,084 ല്‍ എത്തി.

ഇന്ന് വെള്ളി വില ഗ്രാമിന് 30 പൈസ വര്‍ധിച്ച് 60.70ല്‍ എത്തി. 8 ഗ്രാമിന് 2.40 രൂപ വര്‍ധിച്ച് 485.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന്് 79.91 എന്ന നിലയിലെത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച വ്യാപാരത്തിനിടെ ഡോളറിനെതിരെ 80.0075 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പു കുത്തിയിരുന്നു. ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് തകര്‍ച്ചയിലൂടെയാണ് (ഡോളറിനെതിരെ) രൂപയുടെ മൂല്യമിപ്പോഴുള്ളത്.

ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്.

Tags:    

Similar News