എല്‍ഐസിയുടെ ഐഇവി മൂല്യം 5.41 ലക്ഷം കോടിയായി
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ എംബഡഡ് മൂല്യം (ഐഇവി) 5,41,492 കോടി രൂപയായതായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). 2021 സാമ്പത്തിക വര്‍ഷം 95,605 കോടിരൂപയായിരുന്നു ഇന്ത്യന്‍ എംബഡഡ് മൂല്യം. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ കണ്‍സോളിഡേറ്റഡ് മൂല്യത്തിന്റെ അളവുകോലാണ് ഉള്‍ച്ചേര്‍ത്ത മൂല്യം (ഇവി). ബിസിനസിന് വേണ്ടി അനുവദിച്ച ആസ്തികളില്‍ നിന്ന്, വിതരണം ചെയ്യാവുന്ന വരുമാനത്തിന്‍മേല്‍ ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങളെ ഇത് പ്രതിനിധീകരിക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളില്‍ ആറ് മാസാടിസ്ഥാനത്തില്‍ ഐഇവി […]
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ എംബഡഡ് മൂല്യം (ഐഇവി) 5,41,492 കോടി രൂപയായതായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). 2021 സാമ്പത്തിക വര്‍ഷം 95,605 കോടിരൂപയായിരുന്നു ഇന്ത്യന്‍ എംബഡഡ് മൂല്യം. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ കണ്‍സോളിഡേറ്റഡ് മൂല്യത്തിന്റെ അളവുകോലാണ് ഉള്‍ച്ചേര്‍ത്ത മൂല്യം (ഇവി).
ബിസിനസിന് വേണ്ടി അനുവദിച്ച ആസ്തികളില്‍ നിന്ന്, വിതരണം ചെയ്യാവുന്ന വരുമാനത്തിന്‍മേല്‍ ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങളെ ഇത് പ്രതിനിധീകരിക്കുന്നു.
എല്ലാ വര്‍ഷവും മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളില്‍ ആറ് മാസാടിസ്ഥാനത്തില്‍ ഐഇവി വെളിപ്പെടുത്തുമെന്ന് എല്‍ഐസിയുടെ മാനേജിംഗ് ഡയറക്ടര്‍ രാജ് കുമാര്‍ പറഞ്ഞു. മില്ലിമാന്‍ അഡൈ്വസേഴ്‌സ് എല്‍എല്‍പി നല്‍കിയ ഐഇവി റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ബോര്‍ഡ് അംഗീകരിച്ചത്.
2021 സെപ്റ്റംബര്‍ 30 വരെ, കോര്‍പ്പറേഷന്റെ എംബഡഡ് മൂല്യം 5,39,686 കോടി രൂപയാണ്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി നിയമത്തിലെ മാറ്റങ്ങളും, ഓഹരി വില്‍പ്പന തീരുമാനങ്ങളും കാരണം 2021 സെപ്തംബര്‍ 30 ലെ ഐഇവി അതേവര്‍ഷം മാര്‍ച്ചിലെ ഐഇവിയേക്കാള്‍ ഗണ്യമായി ഉയര്‍ന്നതായി എല്‍ഐസി അറിയിച്ചു.