ആരോഗ്യ ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലോംബാര്‍ഡിന് മികച്ച നേട്ടം

റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ഉയര്‍ന്ന നിക്ഷേപം നടത്താനൊരുങ്ങി ഐസിഐസിഐ ലൊംബാര്‍ഡ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്‍ഷുറന്‍സ് മേഖലയിലേക്കെത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. നിക്ഷേപം വരും പാദങ്ങളില്‍ മേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ഗ്രോസ് ഡയറക്ട് പ്രീമിയം ഇന്‍കം (ജിഡിപിഐ) 17,977 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 14,003 കോടി രൂപയായിരുന്നുവെന്നും കമ്പനി ഇറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍,  ഭാരതി എഎക്‌സ്എ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ […]

Update: 2022-07-15 04:04 GMT
റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ഉയര്‍ന്ന നിക്ഷേപം നടത്താനൊരുങ്ങി ഐസിഐസിഐ ലൊംബാര്‍ഡ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്‍ഷുറന്‍സ് മേഖലയിലേക്കെത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. നിക്ഷേപം വരും പാദങ്ങളില്‍ മേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ഗ്രോസ് ഡയറക്ട് പ്രീമിയം ഇന്‍കം (ജിഡിപിഐ) 17,977 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷം ഇത് 14,003 കോടി രൂപയായിരുന്നുവെന്നും കമ്പനി ഇറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍, ഭാരതി എഎക്‌സ്എ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നോണ്‍-ലൈഫ് ബിസിനസിന്റെ ലയന നടപടികളും കമ്പനി പൂര്‍ത്തിയാക്കി. ലയനത്തിന് ശേഷം, ജിഡിപിഐയുടെ അടിസ്ഥാനത്തില്‍ ഐസിഐസിഐ ലോംബാര്‍ഡ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതു ഇന്‍ഷുറര്‍ ആയി മാറിയിട്ടുണ്ട്.
നോണ്‍-ലൈഫ്, ലൈഫ്, റീഇന്‍ഷുറന്‍സ് ഉള്‍പ്പടെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്ന 12 കമ്പനികളുടെ അപേക്ഷകള്‍ പരിഗണിക്കുന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ഇതിന്റെ പ്രോസസ്സിംഗ് നടന്നു വരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഐആര്‍ഡിഎഐ പുതിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല.
ഐആര്‍ഡിഎഐയുടെ 12 അപേക്ഷകളില്‍ എട്ടെണ്ണം കാര്‍ഷിക ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങുന്നതിനും മൂന്ന് ലൈഫ് ഇന്‍ഷുറന്‍സിനും ഒരു റീഇന്‍ഷുറന്‍സ് കമ്പനിക്കുമാണ്. ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രമോട്ടര്‍മാരായ കാമേഷ് ഗോയലും പ്രേം വാത്സയുമാണ് ലൈഫ്, റീഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് കടക്കുന്നത്.
Tags:    

Similar News