ഇനി റിസ്ക് അറിഞ്ഞ് ഓഹരിയിൽ നിക്ഷേപിക്കാം, 'റിസ്ക് ഫാക്ടറു'മായി സെബി വരും
ഡെല്‍ഹി: നിക്ഷേപകരെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നതിന് വിപണി പ്രവണതകളില്‍ പതിവായി 'റിസ്‌ക് ഫാക്ടര്‍' വിവരങ്ങള്‍ നല്‍കാന്‍ സെബി പദ്ധതിയിടുന്നു. വിപണിയിലെ കോട്ടവും നേട്ടവും ഉള്‍പ്പെടെയുള്ള സൂചനകളാണ് സെബി സ്ഥിതിവിവരക്കണക്കുകളിലൂടെ നിക്ഷേപകർക്കായി വെളിപ്പെടുത്തുന്നത്. ലോകത്താദ്യമായിട്ടാണ് മാർക്കറ്റ് റെഗുലേറ്റർ തന്നെ ഇത്തരമൊരു പദ്ധതി മുന്നോട്ടുവെക്കുന്നത്. 2020 ന്റെ തുടക്കത്തില്‍ ലോകമെങ്ങും കോവിഡ് പിടിപെട്ടപ്പോളുണ്ടായ വന്‍തോതിലുള്ള ഓഹരി വിറ്റഴിക്കലിൽ പെട്ടവരെയും വിപണിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കാതെ പെട്ടെന്ന് സമ്പരാകുകയെന്ന ചിന്തയില്‍ ഓഹരികൾ വാങ്ങിക്കൂട്ടുകയും പിന്നീട് നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തുകയും ചെയ്തവരെയും […]
ഡെല്‍ഹി: നിക്ഷേപകരെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നതിന് വിപണി പ്രവണതകളില്‍ പതിവായി 'റിസ്‌ക് ഫാക്ടര്‍' വിവരങ്ങള്‍ നല്‍കാന്‍ സെബി പദ്ധതിയിടുന്നു. വിപണിയിലെ കോട്ടവും നേട്ടവും ഉള്‍പ്പെടെയുള്ള സൂചനകളാണ് സെബി സ്ഥിതിവിവരക്കണക്കുകളിലൂടെ നിക്ഷേപകർക്കായി വെളിപ്പെടുത്തുന്നത്. ലോകത്താദ്യമായിട്ടാണ് മാർക്കറ്റ് റെഗുലേറ്റർ തന്നെ ഇത്തരമൊരു പദ്ധതി മുന്നോട്ടുവെക്കുന്നത്.
2020 ന്റെ തുടക്കത്തില്‍ ലോകമെങ്ങും കോവിഡ് പിടിപെട്ടപ്പോളുണ്ടായ വന്‍തോതിലുള്ള ഓഹരി വിറ്റഴിക്കലിൽ പെട്ടവരെയും വിപണിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കാതെ പെട്ടെന്ന് സമ്പരാകുകയെന്ന ചിന്തയില്‍ ഓഹരികൾ വാങ്ങിക്കൂട്ടുകയും പിന്നീട് നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തുകയും ചെയ്തവരെയും ലക്ഷ്യമാക്കിയാണ് ഈ പുതിയ പദ്ധതി. ഇപ്പോഴും ശൈശവ ദശയിലുള്ള ഈ പദ്ധതി കൂട്ടത്തെ പിന്തുടരുന്ന അവസ്ഥയിൽ നിന്നും നിക്ഷേപകരെ രക്ഷപെടുത്താൻ സഹായകരമാകുമെന്നാണ് സെബി കരുതുന്നത്.
അടുത്ത കാലത്ത് പ്രാഥമിക ഓഹരി വില്‍പ്പനകളിലും (ഐപിഒ), മൂലധന വിപണിയിലെ വളരെ സങ്കീര്‍ണ്ണമായ ഫ്യൂച്ചര്‍ ആന്റ് ഓപ്ഷന്‍ വിഭാഗത്തിലും നിക്ഷേപകര്‍ക്ക് നഷ്ടം നേരിട്ടതിനാല്‍ സെബിയുടെ ഈ നീക്കം പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുന്നു.
നിക്ഷേപ കാലാവസ്ഥ നല്ലതാണെങ്കിൽ ഓഹരികൾ വാരിക്കൂട്ടുകയും, മാർക്കറ്റ് ഇടിയുമ്പോൾ പരിഭ്രമിച്ചു വിറ്റൊഴിയുകയും ചെയ്യുന്ന പ്രവണതയാണിന്നുള്ളത്. ഓഹരിവിപണിയുടെ പ്രാഥമിക പാഠങ്ങൾ പോലും മനസ്സിലാക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം, ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മാത്രമല്ല, വിപണിയില്‍ ലഭ്യമായ ഗവേഷണ സാമഗ്രികളില്‍ ഭൂരിഭാഗവും തയ്യാറാക്കിയിരിക്കുന്നത് സ്വന്തം ബിസിനസ്സ് താല്‍പ്പര്യമുള്ള മാര്‍ക്കറ്റ് പങ്കാളികളാണ്. അതിനാല്‍ സെബി തന്നെ അതിന്റെ ഉയര്‍ച്ചയില്‍ നിന്നോ താഴ്ചയില്‍ നിന്നോ ഉള്ള വിവരങ്ങള്‍ പരസ്യമാക്കിയാല്‍ അത് മികച്ച ആശയമായിരിക്കുമെന്നാണ് സെബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പാദാടിസ്ഥാനത്തിലോ, അര്‍ധ-വാര്‍ഷികാടിസ്ഥാനത്തിലോ ആകും വസ്തുതാധിഷ്ഠിത വെളിപ്പെടുത്തലുകള്‍ നടത്തുക. കോവിഡ് പൊതുവെ ബിസിനസുകളെ ബാധിച്ചെങ്കിലും 2020-21 കാലയളവില്‍ മൂലധന വിപണിയില്‍ നിന്നും മൊത്തത്തിലുള്ള വിഭവസമാഹരണം മുന്‍വര്‍ഷത്തെ 9.96 ലക്ഷം കോടി രൂപയെ മറികടന്ന് 10 ലക്ഷം കോടി രൂപയില്‍ ശക്തമായി തുടര്‍ന്നു.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ വിദേശ ഫണ്ടുകളുടെ പെട്ടെന്നുള്ള കനത്ത വില്‍പ്പനയും, മിക്ക പ്രധാന മേഖലകളിലെ സാമ്പത്തിക വീണ്ടെടുക്കല്‍ വൈകലും കാരണം ഇന്ത്യന്‍ ഓഹരി വിപണി സമീപ മാസങ്ങളില്‍ വലിയ ചാഞ്ചാട്ടം പ്രകടമാക്കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള സെക്യൂരിറ്റീസ് വിപണികളിലെ വ്യക്തിഗത നിക്ഷേപ പങ്കാളിത്തത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
റിസ്‌ക് മാനേജ്മെന്റ് കമ്മിറ്റിയുടെ റോളും പ്രയോഗക്ഷമതയും വര്‍ധിപ്പിക്കുക, ഡിവിഡന്റ് വിതരണ നയം നിര്‍ബന്ധമായും രൂപപ്പെടുത്തുന്നതിനുള്ള ആവശ്യകതകള്‍ വിപുലീകരിക്കുക തുടങ്ങിയ ലിസ്റ്റഡ് കമ്പനികളുടെ കോര്‍പ്പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങളും വെളിപ്പെടുത്തല്‍ ആവശ്യകതകളും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.