മഹീന്ദ്രയുടെ ബിഗ് ഡാഡി, സ്‌കോര്‍പിയോ-എന്‍ എസ്യുവി വിപണിയിലേക്ക്
മുംബൈ: ആഭ്യന്തര വാഹന വിപണിയിലെ മുന്‍നിരക്കാരായ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) അഞ്ച് വകഭേദങ്ങളില്‍ പുതിയ സ്‌കോര്‍പിയോ-എന്‍ എസ്, യു വി പുറത്തിറക്കി. അത്യാധുനിക സാങ്കേതികവിദ്യയും ഫീച്ചറുകളും ഉള്‍പ്പെടുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 11.99 ലക്ഷം രൂപയാണ്. 'ബിഗ് ഡാഡി ഓഫ് എസ്യുവിസ്' എന്നാണ് സ്‌കോര്‍പയോ-ഇതിനെ വിശേഷിപ്പിക്കുന്നത്. ജൂലൈ 30 മുതല്‍ ഓണ്‍ലൈനിലും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിക്കും. അതേസമയം വരാനിരിക്കുന്ന ഫെസ്റ്റീവ് സീസണില്‍ വിതരണം ആരംഭിക്കുമെന്നുമെന്ന് കമ്പനി അറിയിച്ചു. അഞ്ച് […]
മുംബൈ: ആഭ്യന്തര വാഹന വിപണിയിലെ മുന്‍നിരക്കാരായ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) അഞ്ച് വകഭേദങ്ങളില്‍ പുതിയ സ്‌കോര്‍പിയോ-എന്‍ എസ്, യു വി പുറത്തിറക്കി. അത്യാധുനിക സാങ്കേതികവിദ്യയും ഫീച്ചറുകളും ഉള്‍പ്പെടുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 11.99 ലക്ഷം രൂപയാണ്. 'ബിഗ് ഡാഡി ഓഫ് എസ്യുവിസ്' എന്നാണ് സ്‌കോര്‍പയോ-ഇതിനെ വിശേഷിപ്പിക്കുന്നത്.
ജൂലൈ 30 മുതല്‍ ഓണ്‍ലൈനിലും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിക്കും. അതേസമയം വരാനിരിക്കുന്ന ഫെസ്റ്റീവ് സീസണില്‍ വിതരണം ആരംഭിക്കുമെന്നുമെന്ന് കമ്പനി അറിയിച്ചു. അഞ്ച് വേരിയന്റുകളില്‍ സെഡ്2, സെഡ്4, സെഡ്6, സെഡ്8 എന്നിവയും കൂടാതെ 19.49 ലക്ഷം രൂപ വിലയുള്ള ടോപ്പ്-സ്പെക്ക് വേരിയന്റായ സെഡ്8 എല്‍- ഉം ഉള്‍പ്പെടുന്നു.
പുണെയിലെ ചകന്‍ യൂണിറ്റില്‍ നിന്നും മികച്ച ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് ലൈന്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടുന്ന പുതിയ ഉത്പന്നത്തിന്റെ വികസനത്തിനായി 1,600 കോടി രൂപ നിക്ഷേപിച്ചതായി എം ആന്‍ഡ് എം വ്യക്തമാക്കി. ഇന്ത്യയ്ക്കൊപ്പം ദക്ഷിണാഫ്രിക്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഒരേ സമയം വാഹനം പുറത്തിറക്കും. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഏറ്റവും പുതിയ സ്‌കോര്‍പ്പിയോ-എന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ടാറ്റ സഫാരി, ഹ്യുണ്ടായ് ക്രെറ്റ, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ സെഗ്മെന്റിലെ വാഹനങ്ങളുമായാണ് പുതിയ സ്‌കോര്‍പിയോ-എന്‍ മാറ്റുരയ്ക്കുന്നത്.
സവിശേഷതകള്‍
ആറ് എയര്‍ബാഗുകള്‍, മടക്കാവുന്ന തരത്തിലുള്ള സ്റ്റിയറിംഗ്, ഡ്രൈവറുടെ മയക്കം കണ്ടെത്തുന്നതിനുള്ള സംവിധാനം എന്നിവയും പുതിയ സ്‌കോര്‍പിയോ-എന്നിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. സ്‌കോര്‍പിയോ-എന്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ സൗകര്യമുണ്ട്. കൂടാതെ 4×4 ഓപ്ഷനും ഉറപ്പുനല്‍കുന്നു. ഡൈനാമിക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സി ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് എല്‍ഇഡികള്‍, മുന്‍ ബമ്പറില്‍ എല്‍ഇഡി ഫോഗ് ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളും പുതിയ എസ്യുവിയിലുണ്ട്.