നഗരങ്ങളിൽ വിൽക്കാത്ത വീടുകളുടെ എണ്ണം കൂടുന്നു

 കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ഇന്ത്യയിലെ  എട്ട് പ്രധാന നഗരങ്ങളിലായി വിറ്റഴിക്കാത്ത ഭവനങ്ങളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്.  ഇത് ഒരു ശതമാനം ഉയര്‍ന്ന് 9.01 ലക്ഷം യൂണിറ്റിലെത്തിയതായി  ക്രെഡായി, കോളിയേഴ്സ് ഇന്ത്യ, ലിയാസെസ് ഫോറാസ് എന്നിവയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ വില്‍ക്കാത്ത ഭവനങ്ങള്‍ മുന്‍ പാദത്തിലെ 8,94,100 യൂണിറ്റുകളില്‍ നിന്ന് 9,01,967 യൂണിറ്റുകളായി ഉയര്‍ന്നു.  ഈ പട്ടികയിൽ  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റുകളായ മുംബൈ മെട്രോപൊളിറ്റന്‍ റീജിയനും (എംഎംആര്‍) ഡല്‍ഹി-എന്‍സിആറും  ഉള്‍പ്പെടുന്നു. […]

Update: 2022-06-04 00:15 GMT
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലായി വിറ്റഴിക്കാത്ത ഭവനങ്ങളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ഇത് ഒരു ശതമാനം ഉയര്‍ന്ന് 9.01 ലക്ഷം യൂണിറ്റിലെത്തിയതായി ക്രെഡായി, കോളിയേഴ്സ് ഇന്ത്യ, ലിയാസെസ് ഫോറാസ് എന്നിവയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ വില്‍ക്കാത്ത ഭവനങ്ങള്‍ മുന്‍ പാദത്തിലെ 8,94,100 യൂണിറ്റുകളില്‍ നിന്ന് 9,01,967 യൂണിറ്റുകളായി ഉയര്‍ന്നു.
ഈ പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റുകളായ മുംബൈ മെട്രോപൊളിറ്റന്‍ റീജിയനും (എംഎംആര്‍) ഡല്‍ഹി-എന്‍സിആറും ഉള്‍പ്പെടുന്നു.
കുറഞ്ഞ വായ്പാ നിരക്കുകളും വില വർദ്ധനയും കാരണം വിപണിയില്‍ ഡിമാന്‍ഡ് മെച്ചപ്പെട്ടതിനാല്‍ 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദം മുതല്‍ മുതല്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദം വരെ വില്‍പ്പന നടന്നിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കേവിഡ് മൂന്നാം തരംഗം കാരണം വില്‍ക്കപ്പെടാത്ത ഭവനങ്ങളുടെ എണ്ണം വർദ്ധിച്ചു.
അതിനാല്‍, തുടര്‍ച്ചയായ ഏഴ് പാദങ്ങളില്‍ ഇടിഞ്ഞതിന് ശേഷം, വില്‍ക്കപ്പെടാത്ത ഭവനങ്ങള്‍ പദാടിസ്ഥാനത്തില്‍ ഒരു ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഹൈദരാബാദ് 59,716 യൂണിറ്റുകളില്‍ നിന്ന് 68,243 യൂണിറ്റുകളില്‍ നിന്ന് 14 ശതമാനം വര്‍ധന രേഖപ്പെടുത്തി. അഹമ്മദാബാദില്‍ 69,736 യൂണിറ്റുകളില്‍ നിന്ന് 6 ശതമാനം വര്‍ധിച്ച് 73,769 യൂണിറ്റുകളായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് കാലയളവില്‍ ബംഗളൂരുവില്‍ വില്‍ക്കാത്ത ഭവനങ്ങള്‍ മൂന്‍ പാദത്തിലെ 74,890 യൂണിറ്റുകളില്‍ നിന്ന് 5 ശതമാനം ഇടിഞ്ഞ് 70,927 യൂണിറ്റുകളായി.
ചെന്നൈയിലും 79,262 യൂണിറ്റില്‍ നിന്ന് 5 ശതമാനം ഇടിഞ്ഞ് 75,164 യൂണിറ്റിലെത്തി. ഡെല്‍ഹി-എന്‍സിആര്‍ വിപണിയില്‍ 1,62,766 യൂണിറ്റുകളില്‍ നിന്ന് 3 ശതമാനം ഇടിഞ്ഞ് 1,58,563 യൂണിറ്റുകളായി.
2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ 1,25,662 യൂണിറ്റുകളില്‍ നിന്ന് 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ പൂനെയിലെ വിറ്റഴിക്കാത്ത ഭവനങ്ങള്‍ 2 ശതമാനം ഇടിഞ്ഞ് 1,23,665 യൂണിറ്റുകളായി.
Tags:    

Similar News