ഇ-മുദ്രയുടെ ലിസ്റ്റിംഗ്: നിക്ഷേപകർക്കു നിരാശ

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് വിപണിയിലെ മുൻനിര കമ്പനിയായ ഇ-മുദ്രയുടെ ലിസ്റ്റിംഗ് വ്യാഴാഴ്ച നിക്ഷേപകരുടെ പ്രതീക്ഷക്കു തിരിച്ചടിയായി. ബിഎസ്ഇ യിൽ അതിന്റെ ഇഷ്യൂ വിലയിൽ നിന്നും ഉയർന്നാണ് ലിസ്റ്റ് ചെയ്തതെങ്കിലും, നിക്ഷേപകർ ലാഭം ബുക്ക് ചെയ്യാൻ ശ്രമിച്ചത് ഓഹരിവില കുറയാൻ കാരണമായി. ഇഷ്യൂ വിലയിൽ നിന്നും 5.85 ശതമാനം ഉയർന്ന് 271 രൂപയിലാണ് ഓഹരികൾ വ്യാപാരം ആരംഭിച്ചത്. എന്നാൽ, 255.40 രൂപ വരെ താഴ്ന്ന ഓഹരി അവസാനം 258.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പബ്ലിക് ഇഷ്യൂവിലൂടെ കമ്പനി 413 […]

Update: 2022-06-01 22:48 GMT

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് വിപണിയിലെ മുൻനിര കമ്പനിയായ ഇ-മുദ്രയുടെ ലിസ്റ്റിംഗ് വ്യാഴാഴ്ച നിക്ഷേപകരുടെ പ്രതീക്ഷക്കു തിരിച്ചടിയായി. ബിഎസ്ഇ യിൽ അതിന്റെ ഇഷ്യൂ വിലയിൽ നിന്നും ഉയർന്നാണ് ലിസ്റ്റ് ചെയ്തതെങ്കിലും, നിക്ഷേപകർ ലാഭം ബുക്ക് ചെയ്യാൻ ശ്രമിച്ചത് ഓഹരിവില കുറയാൻ കാരണമായി. ഇഷ്യൂ വിലയിൽ നിന്നും 5.85 ശതമാനം ഉയർന്ന് 271 രൂപയിലാണ് ഓഹരികൾ വ്യാപാരം ആരംഭിച്ചത്. എന്നാൽ, 255.40 രൂപ വരെ താഴ്ന്ന ഓഹരി അവസാനം 258.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പബ്ലിക് ഇഷ്യൂവിലൂടെ കമ്പനി 413 കോടി രൂപ സമാഹരിച്ചിരുന്നു. ഐ പി ഒ യ്ക്ക് 2.72 മടങ്ങ് അധികം അപേക്ഷകൾ ലഭിച്ചിരുന്നു. സ്ഥാപന നിക്ഷേപകർക്ക് (ക്യൂഐബി) നീക്കി വെച്ചതിൽ 4.05 മടങ്ങ് അധികവും, സ്ഥാപനേതര, റീറ്റെയ്ൽ വിഭാഗങ്ങൾക്ക് യഥാക്രമം 1.28 ശതമാനവും, 2.61 ശതമാനവും അധിക അപേക്ഷകൾ ലഭിച്ചിരുന്നു.

ഐപിഒയിൽ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ, ഡാറ്റാ സെന്ററുകൾക്കുള്ള ഉപകരണങ്ങൾ വാങ്ങൽ, ബിസിനസ് വികസന നിക്ഷേപം, വിൽപ്പന, വിപണനം, വളർച്ചയുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ എന്നിവയ്ക്കായി വിനിയോഗിക്കാനാണ് കമ്പിനി ഉദ്ദേശിക്കുന്നത്.

Tags:    

Similar News