എല്‍ഐസി മേയ് 30 ന് ലാഭവിഹിതം പ്രഖ്യാപിച്ചേക്കും

കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മേയ് 30 ന് ചേരുന്ന ബോര്‍ഡ് യോഗം കമ്പനിയുടെ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെയും, നാലാംപാദത്തിലെയും ഓഡിറ്റ് ചെയ്ത സ്റ്റാന്‍ഡലോണ്‍ സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുകയും, അംഗീകാരം നല്‍കുകയും ചെയ്‌തേക്കും. ഇതേ യോഗത്തില്‍ എല്‍ഐസി ഡിവിഡന്‍ഡ് നല്‍കുന്നതും പരിഗണിച്ചേക്കും. മേയ് 17 ലെ ലിസ്റ്റിംഗിനുശേഷമുള്ള കമ്പനിയുടെ പ്രധാനപ്പെട്ട ഒരു നീക്കമാകും ഇത്. ഈ പ്രഖ്യാപനം വ്യാപാര സമയത്തായതിനാല്‍, എല്‍ഐസി ഓഹരികളുടെ വില 6.90 രൂപ […]

Update: 2022-05-24 08:17 GMT
trueasdfstory

കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മേയ് 30 ന് ചേരുന്ന ബോര്‍ഡ് യോഗം കമ്പനിയുടെ മാര്‍ച്ച് 31...

കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മേയ് 30 ന് ചേരുന്ന ബോര്‍ഡ് യോഗം കമ്പനിയുടെ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെയും, നാലാംപാദത്തിലെയും ഓഡിറ്റ് ചെയ്ത സ്റ്റാന്‍ഡലോണ്‍ സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുകയും, അംഗീകാരം നല്‍കുകയും ചെയ്‌തേക്കും. ഇതേ യോഗത്തില്‍ എല്‍ഐസി ഡിവിഡന്‍ഡ് നല്‍കുന്നതും പരിഗണിച്ചേക്കും. മേയ് 17 ലെ ലിസ്റ്റിംഗിനുശേഷമുള്ള കമ്പനിയുടെ പ്രധാനപ്പെട്ട ഒരു നീക്കമാകും ഇത്.

ഈ പ്രഖ്യാപനം വ്യാപാര സമയത്തായതിനാല്‍, എല്‍ഐസി ഓഹരികളുടെ വില 6.90 രൂപ (0.84 ശതമാനം) ഉയര്‍ന്ന് 823.75 രൂപയിലെത്താന്‍ സഹായിച്ചു. 2022 സാമ്പത്തിക വര്‍ഷത്തിലെ പ്രകടനത്തിന് പുറമെ, ഫല പ്രഖ്യാപന വേളയില്‍ കമ്പനിയുടെ വളര്‍ച്ചാ വീക്ഷണത്തെയും മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള മാനേജ്മെന്റ് അഭിപ്രായത്തിനായി നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു. ലിസ്റ്റിംഗ് മുതല്‍ സമ്മര്‍ദ്ദത്തില്‍ തുടരുന്ന ഓഹരിക്ക് ഇടക്കാലത്തേക്ക് ഒരു മുന്നേറ്റം നല്‍കാന്‍ ഇത് സഹായകമാവും.

949 രൂപയ്ക്ക് ഇഷ്യൂ ചെയ്ത എല്‍ഐസി ഓഹരി അതിന്റെ വിലയില്‍ തുടര്‍ച്ചയായ ഇടിവ് കാണിക്കുന്നത് നിക്ഷേപകരെ നിരാശരാക്കിയിരുന്നു. ഇഷ്യൂ വിലയേക്കാള്‍ 125.25 രൂപ, അല്ലെങ്കില്‍ 13.19 ശതമാനം, കിഴിവിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

Tags:    

Similar News