പോരായ്മകൾ നികത്തി; അരബിന്ദോ ഫാർമ 4.37 ശതമാനം ഉയർന്നു

അരബിന്ദോ ഫാർമാ ഇന്നു വിപണിയിൽ 4.37 ശതമാനം ഉയർന്നു. ഈ വർഷം ആദ്യം യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടിയ അഞ്ചു പോരായ്മകളും നികത്തിയതിനെ തുടർന്നാണ് ഈ വർധന. 2022 ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 15 വരെയാണ് പരിശോധന നടന്നത്. "ഈ പരിശോധന കഴിഞ്ഞ് അഞ്ച് നിരീക്ഷണങ്ങളോടെ ഫോം 483 കമ്പനിക്കു സമർപ്പിച്ചു. പുനഃപരിശോധനയുടെയും, കമ്പനി നൽകിയ വിശദീകരണങ്ങളുടേയും അടിസ്ഥാനത്തിൽ, പോരായ്മകളൊന്നും ഇല്ലാതെ മൂല്യനിർണയം പൂർത്തിയാക്കിയതായി ഏജൻസി അറിയിച്ചു," കമ്പനി പറഞ്ഞു. ഒരു […]

Update: 2022-05-18 08:56 GMT

അരബിന്ദോ ഫാർമാ ഇന്നു വിപണിയിൽ 4.37 ശതമാനം ഉയർന്നു. ഈ വർഷം ആദ്യം യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടിയ അഞ്ചു പോരായ്മകളും നികത്തിയതിനെ തുടർന്നാണ് ഈ വർധന. 2022 ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 15 വരെയാണ് പരിശോധന നടന്നത്.

"ഈ പരിശോധന കഴിഞ്ഞ് അഞ്ച് നിരീക്ഷണങ്ങളോടെ ഫോം 483 കമ്പനിക്കു സമർപ്പിച്ചു. പുനഃപരിശോധനയുടെയും, കമ്പനി നൽകിയ വിശദീകരണങ്ങളുടേയും അടിസ്ഥാനത്തിൽ, പോരായ്മകളൊന്നും ഇല്ലാതെ മൂല്യനിർണയം പൂർത്തിയാക്കിയതായി ഏജൻസി അറിയിച്ചു," കമ്പനി പറഞ്ഞു.

ഒരു മാസം മുൻപ്, ഹൈദരാബാദിലെ ജേഡ്ചെർളയിൽ സ്ഥിതി ചെയ്യുന്ന പ്ളാ​ന്റിൽ നടത്തിയ പരിശോധനയിൽ ആറ് നിരീക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. കമ്പനി യുഎസ് എഫ്ഡിഎയുമായി ചേർന്നു പ്രവർത്തിച്ചു നിശ്ചിത സമയത്തിനുള്ളിൽ നിരീക്ഷണങ്ങൾ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു.

Tags:    

Similar News