എൽഐസിയിൽ ഹ്രസ്വകാല നേട്ടമില്ല; കാത്തിരിക്കുക

പ്രാരംഭ ദിനത്തിൽ ഓഹരി വിറ്റ് ലാഭമെടുക്കാൻ കാത്തിരുന്ന നിക്ഷേപകരുടെ ആവേശത്തിന് മങ്ങലേല്പിച്ചു ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലിസ്റ്റിങ്. ഇഷ്യൂ വിലയായ 949 രൂപയിൽ നിന്നും 8.61 ശതമാനം ഇടിഞ്ഞ് 867.20 രൂപയിലാണ് ബിഎസ്ഇ യിൽ ഓഹരി ലിസ്റ്റ് ചെയ്തത്. എങ്കിലും, ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലെ വൻ വളർച്ചാ സാധ്യതകൾ ഉപയോ​ഗിക്കാൻ കഴിവുള്ള കമ്പനിയായതിനാൽ, ദീർഘകാല വീക്ഷണത്തോടെ, ഇതിലെ നിക്ഷേപം ക്ഷമയോടെ തുടരാൻ വിപണി വിദഗ്ധർ നിക്ഷേപകരെ ഉപദേശിക്കുന്നു. ഇൻഷുറൻസ് മേഖലയിൽ വിശ്വസ്തതയും, നേതൃത്വപാടവും എൽഐസി യ്ക്ക് ഉണ്ടെന്നും, […]

Update: 2022-05-17 08:53 GMT
trueasdfstory

പ്രാരംഭ ദിനത്തിൽ ഓഹരി വിറ്റ് ലാഭമെടുക്കാൻ കാത്തിരുന്ന നിക്ഷേപകരുടെ ആവേശത്തിന് മങ്ങലേല്പിച്ചു ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലിസ്റ്റിങ്. ഇഷ്യൂ...

പ്രാരംഭ ദിനത്തിൽ ഓഹരി വിറ്റ് ലാഭമെടുക്കാൻ കാത്തിരുന്ന നിക്ഷേപകരുടെ ആവേശത്തിന് മങ്ങലേല്പിച്ചു ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലിസ്റ്റിങ്. ഇഷ്യൂ വിലയായ 949 രൂപയിൽ നിന്നും 8.61 ശതമാനം ഇടിഞ്ഞ് 867.20 രൂപയിലാണ് ബിഎസ്ഇ യിൽ ഓഹരി ലിസ്റ്റ് ചെയ്തത്.

എങ്കിലും, ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലെ വൻ വളർച്ചാ സാധ്യതകൾ ഉപയോ​ഗിക്കാൻ കഴിവുള്ള കമ്പനിയായതിനാൽ, ദീർഘകാല വീക്ഷണത്തോടെ, ഇതിലെ നിക്ഷേപം ക്ഷമയോടെ തുടരാൻ വിപണി വിദഗ്ധർ നിക്ഷേപകരെ ഉപദേശിക്കുന്നു.
ഇൻഷുറൻസ് മേഖലയിൽ വിശ്വസ്തതയും, നേതൃത്വപാടവും എൽഐസി യ്ക്ക് ഉണ്ടെന്നും, 2021 സാമ്പത്തിക വർഷത്തിൽ വ്യക്‌തിഗത പോളിസി ബിസിനസ്സിൽ എൽഐസിക്ക് 75 ശതമാനം വിപണി വിഹിതവും, ഗ്രൂപ്പ് പോളിസികളിൽ 81 ശതമാനം വിപണി വിഹിതവുമുണ്ടെന്നും ടിഐഡബ്ല്യൂ ക്യാപിറ്റൽ ഗ്രൂപ്പ് മാനേജിങ് പാർട്ണർ മോഹിത് റാൽഹാൻ അറിയിച്ചു.

"എൽഐസി വിശാലമായ മാർജിൻ ഉള്ള ഒരു മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനിയാണ്. ഇന്ത്യയിലെ ഇൻഷുറൻസ് മേഖല 15 ശതമാനം വാർഷിക വളർച്ചയാണ് കാണിച്ചിട്ടുള്ളത്. ഇത് ദീർഘകാലത്തേക്ക് ഇങ്ങനെ തുടരാനും സാധയതയുണ്ട്. എന്നാൽ ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം 3.2 ശതമാനം മാത്രമാണുള്ളത്. വികസിത രാജ്യങ്ങളിൽ ഇത് 8 ശതമാനവും, ചൈനയിൽ ഇത് 5 ശതമാനവുമാണ്. എൽഐസി ഒരു ബ്ലൂ-ചിപ്പ് കമ്പനിയയതിനാൽ ദീർഘ കാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ സ്ഥിരമായ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. അതിനാൽ ഒരു ദിവസം കൊണ്ടുണ്ടായ നഷ്ടത്തെ പരിഗണിക്കേണ്ടതില്ല. നിക്ഷേപകർ പ്രതീക്ഷ കൈവിടേണ്ടതില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഐസിയുടെ ഓഹരി അതിന്റെ ഇന്നത്തെ താഴ്ന്ന നിരക്കായ 860.10 രൂപയിൽ നിന്നും ഉയർന്ന് 875.45 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. "ലൈഫ് ഇൻഷുറൻസ് മേഖലയിൽ മികച്ച വളർച്ചയുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ എൽഐസി ഒരു ഉറച്ച പന്തയമായി തുടരും. അതിന്റെ സുസ്ഥിരമായ വിപണി നേതൃത്വ സ്ഥാനവും, കരുത്തുറ്റ പാൻ-ഇന്ത്യ വിതരണ ശൃംഖലയും, ലാഭകരമായ ഉത്പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും, ഇതിലൂടെ ലാഭമുയർത്താനുള്ള ശേഷിയും കമ്പനിയെ
ആകർഷകമായ ചോയിസ് ആക്കിമാറ്റുന്നു," ആക്സിസ് സെക്യൂരിറ്റീസ് എംഡി & സിഇഒ ബി ഗോപകുമാർ പറഞ്ഞു.

Tags:    

Similar News