സസ്യ എണ്ണ ഇറക്കുമതി 13 % ഇടിഞ്ഞ് 9.12 ലക്ഷം ടണ്ണായി

ഡെല്‍ഹി :  ഏപ്രിലില്‍ രാജ്യത്തെ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം കുറഞ്ഞ് 9.12 ലക്ഷം ടണ്‍ ആയെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ-ഭക്ഷ്യേതര എണ്ണകള്‍ ഉള്‍പ്പടെയുള്ളവയുടെ കണക്കാണിതെന്നും സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.5 ലക്ഷം ടണ്‍ സസ്യ എണ്ണയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 10.29 ടണ്ണില്‍ നിന്നും 9 ലക്ഷം ടണ്ണായി ഇടിഞ്ഞുവെന്നും, ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതി 11,761 ടണ്ണില്‍ നിന്നും 23,435 ടണ്ണായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ […]

Update: 2022-05-13 23:04 GMT
ഡെല്‍ഹി : ഏപ്രിലില്‍ രാജ്യത്തെ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം കുറഞ്ഞ് 9.12 ലക്ഷം ടണ്‍ ആയെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ-ഭക്ഷ്യേതര എണ്ണകള്‍ ഉള്‍പ്പടെയുള്ളവയുടെ കണക്കാണിതെന്നും സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.5 ലക്ഷം ടണ്‍ സസ്യ എണ്ണയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 10.29 ടണ്ണില്‍ നിന്നും 9 ലക്ഷം ടണ്ണായി ഇടിഞ്ഞുവെന്നും, ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതി 11,761 ടണ്ണില്‍ നിന്നും 23,435 ടണ്ണായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് ഓയില്‍ മാര്‍ക്കറ്റിംഗ് ഇയറായി കണക്കാക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പ്രതിമാസം 6,00,000-6,50,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇതില്‍, ഇന്തോനേഷ്യയില്‍ നിന്നും ഏകദേശം 3,00,000 ടണ്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രധാനമായും ആര്‍ബിഡി പാമോയിലാണ് ഇതില്‍ ഭൂരിഭാഗവും. സമാനമായ അളവ് മലേഷ്യയില്‍ നിന്നും ബാക്കി 10 ശതമാനം തായ്ലന്‍ഡില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.
Tags:    

Similar News