ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുണ്ടോ ? ഇനി വീട്ടിലിരുന്നും ഇവ സമര്‍പ്പിക്കാം
രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നത് സാധാരണയാണെങ്കിലും ഇവ എങ്ങനെ കൃത്യമായി സമര്‍പ്പിക്കണം എന്നത് സംബന്ധിച്ച് മിക്കവര്‍ക്കും അറിവില്ല. ഓഫീസുകള്‍ പലതും കയറിയിറങ്ങിയാലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പരാതിക്കാരില്‍ ഭൂരിഭാഗം ആളുകള്‍ക്കും സാധിക്കാറില്ല. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുന്നതാണ് ആര്‍ബിഐ അവതരിപ്പിച്ച പുത്തന്‍ സംവിധാനം. ആര്‍ബിഐ സിഎംഎസ് (കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം) വഴി വീട്ടിലിരുന്ന് പരാതി സമര്‍പ്പിക്കാം. എത്രയും വേഗം പരാതികള്‍ പരിഹരിക്കുക എന്നതാണ് പുത്തന്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ധനകാര്യ സ്ഥാപനങ്ങളുമായി […]
രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നത് സാധാരണയാണെങ്കിലും ഇവ എങ്ങനെ കൃത്യമായി...
രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നത് സാധാരണയാണെങ്കിലും ഇവ എങ്ങനെ കൃത്യമായി സമര്‍പ്പിക്കണം എന്നത് സംബന്ധിച്ച് മിക്കവര്‍ക്കും അറിവില്ല. ഓഫീസുകള്‍ പലതും കയറിയിറങ്ങിയാലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പരാതിക്കാരില്‍ ഭൂരിഭാഗം ആളുകള്‍ക്കും സാധിക്കാറില്ല. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുന്നതാണ് ആര്‍ബിഐ അവതരിപ്പിച്ച പുത്തന്‍ സംവിധാനം. ആര്‍ബിഐ സിഎംഎസ് (കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം) വഴി വീട്ടിലിരുന്ന് പരാതി സമര്‍പ്പിക്കാം. എത്രയും വേഗം പരാതികള്‍ പരിഹരിക്കുക എന്നതാണ് പുത്തന്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ഉചിതമായ പരിഹാരം കാണുന്നതിനായി ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീമിന് കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ സംവിധാനമാണ് സി.എം.എസ് എന്ന പരാതി മാനേജ്മെന്റ് സിസ്റ്റം. ഇതിലൂടെ ആര്‍ബിഐ നിയന്ത്രിക്കുന്ന ഏത് ധനകാര്യസ്ഥാപനത്തിനെതിരെയും ഉപയോക്താക്കള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. https://cms.rbi.org.in എന്ന ലിങ്ക് വഴിയാണ് പദ്ധതികള്‍ സമര്‍പ്പിക്കേണ്ടത്. 14440 എന്ന നമ്പറില്‍ വിളിച്ചും പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. മാത്രമല്ല പല തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നടപടിക്രമങ്ങളും മുന്‍കരുതലുകളും കൃത്യമായി വിവരിക്കുന്ന 'BE(A)WARE' എന്ന ബുക്ക്‌ലെറ്റ് ആര്‍.ബി.ഐ. അടുത്തിടെ പുറത്തിറക്കിയിരുന്നു.
പരാതി സമര്‍പ്പിക്കേണ്ട വിധം
https://cms.rbi.org.in എന്ന ലിങ്ക് തുറന്ന ശേഷം പരാതി ഫയല്‍ ചെയ്യുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ക്യാപ്ചാ കോഡ് നല്‍കുക.
പരാതി നല്‍കുന്നയാളുടെ പേരും മൊബൈല്‍ നമ്പറും നല്‍കുക.
ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി. നല്‍കിയ ശേഷം തുടരുക.
ഡ്രോപ്പ് ഡൗണില്‍ നിന്ന് ഇ- മെയില്‍, പരാതി വിഭാഗം തുടങ്ങിയ അധിക വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
നിങ്ങള്‍ ഏത് സ്ഥാപനത്തെ പറ്റിയാണോ പരാതിപ്പെടാന്‍ ആഗ്രഹിക്കുന്നത് ആ സ്ഥാപനത്തിന്റെ വിശദാംശങ്ങളും നല്‍കുക.
ശേഷം വരുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ബട്ടണുകള്‍ തെരഞ്ഞെടുക്കുക.
നിയന്ത്രിത സ്ഥാപനത്തിന് നിങ്ങള്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ നല്‍കുക.
നിങ്ങള്‍ പരാതി ഫയല്‍ ചെയ്യുന്ന തീയതി നല്‍കി ഫയല്‍ അപ്ലോഡ് ചെയ്യുക.
ഇടപാടിന്റെ തുകയും തീയതിയും പോലുള്ള വിശദാംശങ്ങള്‍ക്കൊപ്പം അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഉചിതമായ ബട്ടണുകള്‍ തെരഞ്ഞെടുക്കുക
പരാതി സംബന്ധിച്ചുള്ള എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അപ്ലോഡ് ചെയ്യുക. (തെളിവിന്)
പരാതി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം റിവ്യൂ ആന്‍ഡ് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
പരാതിയുടെ പി.ഡി.എഫ്. ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ മറക്കരുത്.