എമിറേറ്റ്‌സ് ഏപ്രില്‍ 1 മുതല്‍ കൊച്ചി സര്‍വീസുകള്‍ പുനരാരംഭിക്കും

മുംബൈ: ഗള്‍ഫ് വിമാനകമ്പനിയായ എമിറേറ്റ്‌സ് കോവിഡിനു മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചു. കോവിഡ് വ്യാപനത്തിനു മുമ്പ് കമ്പനിക്ക് ആഴ്ച്ചയില്‍ കൊച്ചി, ഡെല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത തുടങ്ങിയ ഒമ്പ്ത് നഗരങ്ങളിലേക്കായി 170 ഫ്‌ളൈറ്റുകളാണുണ്ടായിരുന്നത്. ഈ ഫ്‌ളൈറ്റുകളെല്ലാം ഏപ്രില്‍ ഒന്നുമുതല്‍ പുനരാരംഭിക്കും. 35 സര്‍വീസ് മുംബൈ, 28 എണ്ണം ഡെല്‍ഹി, 24 എണ്ണം ബെംഗളുരു, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് 21 സര്‍വീസുകള്‍ വീതം, കൊച്ചിയിലേക്ക് 14 എണ്ണം, കോല്‍ക്കത്തയ്ക്ക് 11 സര്‍വീസുകള്‍, അഹമ്മദാബാദ്, തിരുവനന്തപുരം […]

Update: 2022-03-26 04:43 GMT

മുംബൈ: ഗള്‍ഫ് വിമാനകമ്പനിയായ എമിറേറ്റ്‌സ് കോവിഡിനു മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചു.

കോവിഡ് വ്യാപനത്തിനു മുമ്പ് കമ്പനിക്ക് ആഴ്ച്ചയില്‍ കൊച്ചി, ഡെല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത തുടങ്ങിയ ഒമ്പ്ത് നഗരങ്ങളിലേക്കായി 170 ഫ്‌ളൈറ്റുകളാണുണ്ടായിരുന്നത്. ഈ ഫ്‌ളൈറ്റുകളെല്ലാം ഏപ്രില്‍ ഒന്നുമുതല്‍ പുനരാരംഭിക്കും.

35 സര്‍വീസ് മുംബൈ, 28 എണ്ണം ഡെല്‍ഹി, 24 എണ്ണം ബെംഗളുരു, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് 21 സര്‍വീസുകള്‍ വീതം, കൊച്ചിയിലേക്ക് 14 എണ്ണം, കോല്‍ക്കത്തയ്ക്ക് 11 സര്‍വീസുകള്‍, അഹമ്മദാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 9, 7 എന്നിങ്ങനെയാണ് ആഴ്ച്ചയിലെ 170 സര്‍വീസുകള്‍.

ഉടൻ തന്നെ ദുബായിക്കും മുംബൈക്കും ഇടയിലുള്ള എമിറേറ്റ്‌സ് A380 എന്ന എയര്‍ബസ് തിരികെ കൊണ്ടു വരുമെന്നും കമ്പനി അറിയിച്ചു.

ശ്രീലങ്കന്‍ എയര്‍ലൈന്‍സും കോവിഡിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഇന്ത്യയിലെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 27 മുതല്‍ ആഴ്ച്ചയില്‍ 88 ശ്രീലങ്കന്‍ ഫ്‌ളൈറ്റുകള്‍ ഇന്ത്യിയലേക്ക് സര്‍വീസ് നടത്തും.

Tags:    

Similar News