12 അക്കങ്ങളെല്ലാം ആധാറല്ല: പരിശോധന വേണം യുഐഡിഎഐ
ഡെല്‍ഹി: രാജ്യത്തെ ഒട്ടുമിക്ക സേവനങ്ങള്‍ ലഭിക്കുന്നതിനും ഓരോ ഇന്ത്യന്‍ പൗരനും ആധാര്‍ കാര്‍ഡിനെ ആശ്രയിച്ചേ മതിയാകൂ. പ്രത്യേകിച്ച് ബാങ്ക് ഇടപാടുകള്‍ പോലുള്ളവ. ഏതൊരു ആവശ്യത്തിനും തിരിച്ചറിയല്‍ രേഖയായും ആധാറാണ് ആവശ്യമായി വരിക. ഈ അവസരത്തിലാണ് 'എല്ലാ 12 അക്കങ്ങളും ആധാറല്ല' എന്നറിയിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രംഗത്തെത്തിയിരിക്കുന്നത്. യുഐഡിഎഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഇത് കൃത്യമാണെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. […]
ഡെല്‍ഹി: രാജ്യത്തെ ഒട്ടുമിക്ക സേവനങ്ങള്‍ ലഭിക്കുന്നതിനും ഓരോ ഇന്ത്യന്‍ പൗരനും ആധാര്‍ കാര്‍ഡിനെ ആശ്രയിച്ചേ മതിയാകൂ. പ്രത്യേകിച്ച്...
ഡെല്‍ഹി: രാജ്യത്തെ ഒട്ടുമിക്ക സേവനങ്ങള്‍ ലഭിക്കുന്നതിനും ഓരോ ഇന്ത്യന്‍ പൗരനും ആധാര്‍ കാര്‍ഡിനെ ആശ്രയിച്ചേ മതിയാകൂ. പ്രത്യേകിച്ച് ബാങ്ക് ഇടപാടുകള്‍ പോലുള്ളവ. ഏതൊരു ആവശ്യത്തിനും തിരിച്ചറിയല്‍ രേഖയായും ആധാറാണ് ആവശ്യമായി വരിക. ഈ അവസരത്തിലാണ് 'എല്ലാ 12 അക്കങ്ങളും ആധാറല്ല' എന്നറിയിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രംഗത്തെത്തിയിരിക്കുന്നത്. യുഐഡിഎഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഇത് കൃത്യമാണെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.
#BewareOfFraudsters
All 12-digit numbers are not #Aadhaar. It is recommended that the Aadhaar should be verified before accepting it as identity proof. Click: https://t.co/cEMwEaiN2C and verify it online in 2 simple steps. pic.twitter.com/4cHh1V12zl— Aadhaar (@UIDAI) March 21, 2022
ആധാര്‍ എങ്ങനെ ഓണ്‍ലൈനായി പരിശോധിക്കാം
1. യുഐഡിഎഐയുടെ വെബ്സൈറ്റില്‍ കയറുക. ലിങ്ക് : https://uidai.gov.in/
2. മൈ ആധാര്‍ എന്ന ഓപ്ഷനു കീഴില്‍, ആധാര്‍ സേവനങ്ങളില്‍ നിന്ന് 'വെരിഫൈ ആന്‍ ആധാര്‍ നമ്പര്‍' ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക : https://myaadhaar.uidai.gov.in/verifyAadhaar
3. ശേഷം വരുന്ന പേജില്‍ നിങ്ങള്‍ വേരിഫിക്കേഷന്‍ നടത്താനുദ്ദേശിക്കുന്ന ആധാര്‍ നമ്പര്‍ നല്‍കിയ ശേഷം ക്യാപ്ച്ചാ കോഡും നല്‍കുക.
4. പ്രോസീഡ് ആന്‍ഡ് വേരിഫൈ ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം ആളുടെ പ്രായം, ലിംഗം, സംസ്ഥാനം, മൊബൈല്‍ നമ്പറിന്റെ അവസാനത്തെ മൂന്നക്കം എന്നിവ നല്‍കി ഒ കെ ബട്ടണ്‍ അമര്‍ത്തണം. ഇത്രയും ചെയ്ത ശേഷം വരുന്ന പേജില്‍ ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയായി എന്ന് കാണിക്കും.