ആ ദിവസമെത്തി, ഇന്ത്യൻ നിക്ഷേപകർക്ക് നാളെ മുതൽ യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാം
മുംബൈ : രാജ്യത്തെ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഓഹരികളില്‍ മാര്‍ച്ച് 3 മുതല്‍ വ്യാപാരം നടത്താം. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) ഉപവിഭാഗമായ എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ ഐഎഫ്എസ്ഇ) വഴിയാണ് വ്യാപാരം നടത്താന്‍ സാധിക്കുക. ഇവ ഡിപ്പോസിറ്ററി രസീതുകളായിട്ടാകും (ഡി ആര്‍) ലഭ്യമാവുക. ആദ്യ ഘട്ടത്തില്‍ ആപ്പിള്‍, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ആമസോണ്‍, ടെസ്ല, മൈക്രോസോഫ്റ്റ്, മോര്‍ഗന്‍ സ്റ്റാര്‍ലി, നൈക്ക്, പി ആന്‍ഡ് ജി, കൊക്ക കോള, എക്‌സോണ്‍ മൊബൈല്‍സ് തുടങ്ങി 50 യുഎസ് […]
മുംബൈ : രാജ്യത്തെ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഓഹരികളില്‍ മാര്‍ച്ച് 3 മുതല്‍ വ്യാപാരം നടത്താം. നാഷണല്‍ സ്റ്റോക്ക്...
മുംബൈ : രാജ്യത്തെ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഓഹരികളില്‍ മാര്‍ച്ച് 3 മുതല്‍ വ്യാപാരം നടത്താം. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) ഉപവിഭാഗമായ എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ ഐഎഫ്എസ്ഇ) വഴിയാണ് വ്യാപാരം നടത്താന്‍ സാധിക്കുക. ഇവ ഡിപ്പോസിറ്ററി രസീതുകളായിട്ടാകും (ഡി ആര്‍) ലഭ്യമാവുക.
ആദ്യ ഘട്ടത്തില്‍ ആപ്പിള്‍, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ആമസോണ്‍, ടെസ്ല, മൈക്രോസോഫ്റ്റ്, മോര്‍ഗന്‍ സ്റ്റാര്‍ലി, നൈക്ക്, പി ആന്‍ഡ് ജി, കൊക്ക കോള, എക്‌സോണ്‍ മൊബൈല്‍സ് തുടങ്ങി 50 യുഎസ് സ്‌റ്റോക്കുകളുടെ ഡിആറുകളാണ് ഇവയിലുള്ളത്. ആര്‍ബിഐ നിഷ്‌കര്‍ഷിച്ചിരിക്കുന്നത് അനുസരിച്ച് നിലവില്‍ പ്രതിവര്‍ഷം 2,50,000 ഡോളര്‍ വരെയാണ് നിക്ഷേപിക്കുവാന്‍ സാധിക്കും.
എങ്ങനെ നിക്ഷേപിക്കാം?
നിക്ഷേപം നടത്തുന്നതിനായി ഐഎഫ്എസ്‌സിയില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കണം. മാത്രമല്ല ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി സ്‌റ്റോക്ക് രസീതുകള്‍ വിദേശ ആസ്തികളായിട്ടാകും കണക്കാക്കുകയെന്നും ഓര്‍ക്കുക. ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്ക് സ്ലാബ് നിരക്കില്‍ നികുതി ഈടാക്കും. ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനമാകും നികുതി.
എന്‍എസ്‌സി ഐഎഫ്എസ്‌സി വഴി ലളിതവും ചെലവു കുറഞ്ഞതുമായ രീതിയിലൂടെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. യുഎസ് വിപണിയില്‍ നിന്നും വ്യത്യസ്തമായി എണ്ണമോ മൂല്യമോ കണക്കാക്കി ഓഹരികള്‍ ഭാഗിച്ച ശേഷം (ഫ്രാക്ഷണല്‍) ഇടപാടുകള്‍ നടത്താനുള്ള അവസരവും രാജ്യത്തെ നിക്ഷേപകര്‍ക്ക് ലഭിക്കും.
ഇന്ത്യയിലെ റീട്ടെയില്‍ നിക്ഷേപകരെ യുഎസ് ഓഹരികള്‍ വാങ്ങാന്‍ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എന്‍എസ്ഇ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു. നിലവില്‍ അംഗീകൃത ഓണ്‍ലൈന്‍ ഇടനിലക്കാര്‍ വഴിയാണ് രാജ്യത്തെ നിക്ഷേപകര്‍ യുഎസ് ഓഹരികള്‍ വാങ്ങുന്നത്.