ഇന്ത്യന്‍ ഓയിലിനെ നിഫ്റ്റി 50ല്‍ നിന്ന് ഒഴിവാക്കും; അപ്പോളോ ഹോസ്പിറ്റല്‍സ് ഉൾപ്പെടുത്തും
ന്യൂഡല്‍ഹി: മാര്‍ച്ച് 31 മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക നിഫ്റ്റി 50 ല്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കി പകരം അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസിനെ ഉൾപ്പെടുത്തും. എന്‍എസ്ഇ സൂചികകളുടെ ഇന്‍ഡെക്‌സ് മെയിന്റനന്‍സ് സബ് കമ്മിറ്റി ഇക്വിറ്റി (ഐഎംഎസ്സി) ഇതിനെ ആനുകാലിക അവലോകനത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു. നിഫ്റ്റി 50 കൂടാതെ നിഫ്റ്റി നെക്സ്റ്റ് 50 ഉള്‍പ്പെടെ പല സൂചികകളിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. വണ്‍ 97 കമ്മ്യുണിക്കേഷന്‍ (പേടിഎം ഉടമ), എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സ്, […]
ന്യൂഡല്‍ഹി: മാര്‍ച്ച് 31 മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക നിഫ്റ്റി 50 ല്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കി പകരം അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസിനെ ഉൾപ്പെടുത്തും. എന്‍എസ്ഇ സൂചികകളുടെ ഇന്‍ഡെക്‌സ് മെയിന്റനന്‍സ് സബ് കമ്മിറ്റി ഇക്വിറ്റി (ഐഎംഎസ്സി) ഇതിനെ ആനുകാലിക അവലോകനത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു.
നിഫ്റ്റി 50 കൂടാതെ നിഫ്റ്റി നെക്സ്റ്റ് 50 ഉള്‍പ്പെടെ പല സൂചികകളിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. വണ്‍ 97 കമ്മ്യുണിക്കേഷന്‍ (പേടിഎം ഉടമ), എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സ്, സൊമാറ്റോ, ഇന്ത്യന്‍ ഓയില്‍ എന്നിവ നിഫ്റ്റി നെക്സ്റ്റ് 50 യില്‍ ഇടം കണ്ടെത്തും. അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ്, അരബിന്ദോ ഫാര്‍മ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, യെസ് ബാങ്ക് എന്നിവ നിഫ്റ്റി നെക്സ്റ്റ് 50 യില്‍ നിന്ന് ഒഴിവാക്കും.
ഈ മാറ്റങ്ങള്‍ മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തില്‍ വരും. കൂടാതെ, നിഫ്റ്റി ഇക്വിറ്റി സൂചികകളിൽ ഓഹരികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള യോഗ്യതാ മാനദണ്ഡം പരിഷ്‌കരിച്ചിട്ടുണ്ട്.