കമ്പനികളിലെ തസ്തിക തരംതിരിവ് ഏകപക്ഷീയമാവരുത്: ധനമന്ത്രി
ഡെല്‍ഹി: ലിസ്റ്റഡ് കമ്പനികളുടെ ചെയര്‍പേഴ്‌സണ്‍, മാനേജിംഗ് ഡയറക്ടര്‍ എന്നീ തസ്തികകള്‍ വേര്‍തിരിക്കാനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ മാനദണ്ഡങ്ങളില്‍ കമ്പനികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ന്റേയും മാനേജിംഗ് ഡയറക്ടറുടേയും കര്‍ത്തവ്യങ്ങള്‍ വേര്‍തിക്കാന്‍ വരുന്ന 2022 ഏപ്രില്‍ വരെയാണ് കമ്പനികള്‍ക്ക് സെബി അനുമതി നല്‍കിയിരിക്കുന്നത്. 2020 ലാണ് ഇത് സംബന്ധിച്ച ആദ്യ തീരുമാനം പുറത്ത് വന്നതെങ്കിലും പിന്നീട് രണ്ട് വര്‍ഷം കൂടി കൂട്ടി നല്‍കുകയായിരുന്നു. സാമ്പത്തിക മേഖലയിലെ […]
ഡെല്‍ഹി: ലിസ്റ്റഡ് കമ്പനികളുടെ ചെയര്‍പേഴ്‌സണ്‍, മാനേജിംഗ് ഡയറക്ടര്‍ എന്നീ തസ്തികകള്‍ വേര്‍തിരിക്കാനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ മാനദണ്ഡങ്ങളില്‍ കമ്പനികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ചെയര്‍പേഴ്‌സണ്‍ന്റേയും മാനേജിംഗ് ഡയറക്ടറുടേയും കര്‍ത്തവ്യങ്ങള്‍ വേര്‍തിക്കാന്‍ വരുന്ന 2022 ഏപ്രില്‍ വരെയാണ് കമ്പനികള്‍ക്ക് സെബി അനുമതി നല്‍കിയിരിക്കുന്നത്. 2020 ലാണ് ഇത് സംബന്ധിച്ച ആദ്യ തീരുമാനം പുറത്ത് വന്നതെങ്കിലും പിന്നീട് രണ്ട് വര്‍ഷം കൂടി കൂട്ടി നല്‍കുകയായിരുന്നു.
സാമ്പത്തിക മേഖലയിലെ റെഗുലേറ്ററായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ബാങ്കിംഗ് മേഖലയില്‍ നടപ്പാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
സെബി ഈ മാനദണ്ഡം നാല് വര്‍ഷം മുന്‍പ് കൊണ്ട് വന്നതാണ്. ചില കമ്പനികള്‍ ഈ തീരുമാനം അംഗീകരിച്ച് നടപ്പിലാക്കിയിരുന്നു. പല സ്ഥാപനങ്ങളും തസ്തികകള്‍ വേര്‍തിരിക്കുന്നത് സംബന്ധിച്ച് ചില കൂടിയാലോചനകള്‍ സെബിയുമായി നടത്തിയിരുന്നു. ഈ വിഷയത്തില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
ആഗോളതലത്തിലെ ഏറ്റവും മികച്ച സമ്പ്രദായങ്ങളിലൊന്നായിരുന്നു ഇത്. മികച്ച സമ്പ്രദായങ്ങളിലേക്ക് നീങ്ങുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ടതിനാല്‍ കമ്പനികള്‍ പ്രൊഫഷണലായി പ്രവര്‍ത്തിച്ച് വരുന്നതായി അവര്‍ വ്യക്തിമാക്കി.
എന്നാല്‍ വര്‍ഷങ്ങളായും പതിറ്റാണ്ടുകളായും കമ്പനികള്‍ കെട്ടിപ്പൊക്കിയതും നടത്തിക്കൊണ്ട് പോകുന്നതും കുടുംബങ്ങളും ബോര്‍ഡ് അംഗങ്ങളെയും ആശ്രയിച്ചാണെന്നത് മനസിലാക്കുന്നതായി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.