വില ഉയരുമ്പോഴും നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട സ്വര്‍ണ്ണം

  • ഗുഡി പദ്വ ഇന്ത്യക്കാരെ സംബന്ധിച്ച് സ്വര്‍ണ്ണം വാങ്ങാനുള്ള സമയമാണ്. പ്രത്യേകിച്ച് വൈകാരികമായി അടുപ്പമുള്ള നിക്ഷേപ ഓപ്ഷനാണ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ്ണം
  • ആഗോളതലത്തില്‍, സ്വര്‍ണ്ണ വില ഔണ്‍സിന് 2,345.09 ഡോളര്‍ തൊട്ടു
  • സ്വര്‍ണ്ണത്തിന് 10 ഗ്രാമിന് 65,400 രൂപയായി കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

Update: 2024-04-09 11:42 GMT

 പുതുവത്സരത്തിന് തുടക്കം കുറിക്കുന്ന വസന്തകാല ഉത്സവമാണ് ഗുഡി പഡ്വ. കൊങ്കിണി, മറാത്തി ജനങ്ങള്‍ക്കിടയിലാണ് ഈ ദിനം ആഘോഷമായി ആചരിക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഏതൊരു പുതിയ തുടക്കത്തിനും സ്വര്‍ണ്ണം പ്രധാനമാണ്. പക്ഷ, സ്വര്‍ണ്ണ വിലയാകട്ടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിടിവിട്ട് കുതിക്കുകയാണ്. ഇന്ന് രണ്ട് തവണയാണ് സ്വർണ്ണ വില ഉയർന്നത്. ഒരു ഗ്രാം സ്വ‍ണവില 6600 രൂപയിലെത്തി. ഒരു പവൻ സ്വർണ വില 52800 രൂപയുമായി ആഭ്യന്തര സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 71,100 രൂപ മറികടന്ന് പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി.

വിലക്കയറ്റത്തിനു പിന്നില്‍

യുഎസ് ട്രഷറി 10 വര്‍ഷത്തെ വരുമാനം നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. മാര്‍ച്ചില്‍ ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണ്ണ ശേഖരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പോസിറ്റീവ് വാര്‍ത്തകളും ഇതിന് ആക്കം കൂട്ടി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ (എംസിഎക്‌സ്) 2024 ജൂണിലെ സ്വര്‍ണ്ണ ഫ്യൂച്ചര്‍ കരാര്‍ 10 ഗ്രാമിന് 71,026 രൂപയില്‍ ആരംഭിച്ച് ഇന്‍ട്രാഡേ ഉയര്‍ന്ന നിരക്കായ 71,125 രൂപയിലെത്തി. ആഗോളതലത്തില്‍, സ്വര്‍ണ്ണ വില ഔണ്‍സിന് 2,345.09 ഡോളര്‍ തൊട്ടു.

ആസ്തി

കേന്ദ്ര ബാങ്കുകളുടെ വാങ്ങലും ഊഹക്കച്ചവട വിലകളുമാണ് സാമ്പത്തിക വിപണികളെ നയിക്കുന്നത്. നിക്ഷേപകരെ സംബന്ധിച്ച് അവര്‍ തെരഞ്ഞെടുക്കുന്ന ആസ്തിയിലാണ് സ്വര്‍ണത്തിന്റെയും സ്ഥാനം. അത് അല്‍പ്പം കൂടി ഉയര്‍ന്നിട്ടുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ഫെഡറല്‍ റിസര്‍വിന്റെ മാര്‍ച്ചിലെ പോളിസി മീറ്റിംഗിന്റെ ഫലവും യുഎസ് ഉഭോക്തൃ വില സൂചിക (സിപിഐ) ഡാറ്റയും നിക്ഷേപകര്‍ക്ക് പുതിയ സൂചനകള്‍ നല്‍കുന്നുണ്ട്. മാര്‍ച്ചില്‍ പലിശനിരക്ക് സ്ഥിരമായി നിലനിര്‍ത്താനുള്ള ഫെഡിന്റെ തീരുമാനവും ഈ വര്‍ഷം നിരക്ക് കുറയ്ക്കലുകളുടെ എണ്ണത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കുറഞ്ഞതും വിപണി വികാരത്തെ സ്വാധീനിച്ചിട്ടുണ്ട്. സിപിഐ ഡാറ്റയില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന അപകടസാധ്യത ഉണ്ടായിരുന്നിട്ടും. വര്‍ദ്ധിച്ചുവരുന്ന ബോണ്ട് വരുമാനത്തിനെതിരെ സ്വര്‍ണ്ണം പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ട്.

നിക്ഷേപം

മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, തുടര്‍ച്ചയായ പണപ്പെരുപ്പ സമ്മര്‍ദ്ദം, ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് കുറയിക്കില്ല എന്ന നിലപാട് എന്നിവയുള്‍പ്പെടെ സ്വര്‍ണ്ണ വില കൂടാന്‍ കാരണമാകുന്ന വിവിധ ഘടകങ്ങള്‍ നിലവിലുണ്ട്. നിലവില്‍, 10 ഗ്രാമിന് 72,200 രൂപ വരെയാണ് വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. അതേസമയം, സ്വര്‍ണ്ണത്തിന് 10 ഗ്രാമിന് 65,400 രൂപയായി കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സ്വര്‍ണ്ണ വില നിലവില്‍ ഉയര്‍ന്ന നിലയിലാണെങ്കിലും ഈ വിലയേറിയ ലോഹത്തെ ഒരു അനുകൂല നിക്ഷേപ ഓപ്ഷനായി തന്നെയാണ് ആളുകള്‍ കാണുന്നത്. നിലവിലെ ഉയരുന്ന വില സ്ഥിരതയിലെത്തുകയും പിന്നീട് കുറയുകയും ചെയ്യാം. അതുകൊണ്ട് വില കുറയുമ്പോള്‍ സ്വര്‍ണ്ണം വാങ്ങാനുള്ള സാധ്യതകളുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗുഡി പദ്വ ഇന്ത്യക്കാരെ സംബന്ധിച്ച് സ്വര്‍ണ്ണം വാങ്ങാനുള്ള സമയമാണ്. പ്രത്യേകിച്ച് വൈകാരികമായി അടുപ്പമുള്ള നിക്ഷേപ ഓപ്ഷനാണ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ്ണം. ഹ്രസ്വകാലത്തില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, സുരക്ഷിത ഓപ്ഷന്‍ എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ പദവി തുടരും. അനിശ്ചിതത്വ സമയങ്ങളില്‍ പോര്‍ട്ട്‌ഫോളിയോകളില്‍ സ്ഥിരത തേടുന്ന നിക്ഷേപകര്‍ക്ക് ഇത് ഒരു നിര്‍ബന്ധിത ഓപ്ഷനാണ്.

Tags:    

Similar News