ആശങ്ക വേണ്ട; ബിലേറ്റഡ് റിട്ടേണ്‍ നല്‍കാം

  • അവസാന തീയതി 2023 ഡിസംബര്‍ 31 വരെ.
  • ബിലേറ്റഡ് റിട്ടേണ്‍ വഴി നികുതി റീഫണ്ടും ലഭിക്കും.

Update: 2023-08-19 11:12 GMT

ജൂലൈ 31-ന് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലേ? ആശങ്ക വേണ്ട. ബിലേറ്റഡ് റിട്ടേണ്‍ സമര്‍പ്പിക്കാം.

എന്തായിരിക്കും ബിലേറ്റഡ് റിട്ടേണ്‍ എന്നാകും ചിന്ത. ചിന്തിച്ചു തല പുകയ്‌ക്കേണ്ട. ആദായനികുതി വകുപ്പ് നിശ്ചയിച്ചിരുന്ന തീയതിക്കുശേഷം സമര്‍പ്പിക്കുന്ന റിട്ടേണിനെയാണ് ബിലേറ്റഡ് റിട്ടേണ്‍ എന്നു വിളിക്കുന്നത്.

സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കുന്നതുപോലെതന്നെയാണ് ബിലേറ്റഡ് റിട്ടേണും നല്‍കുന്നത്. പക്ഷേ, ഇതിനൊപ്പം നികുതി സ്ലാബ് അനുസരിച്ച് പിഴ നല്‍കണമെന്നു മാത്രം. പിഴയ്ക്കു പുറമേ നികുതി ബാധ്യതയുണ്ടെങ്കില്‍ അതിന് ഒരു ശതമാനം പലിശയും നല്‍കണം.

ബിലേറ്റഡ് റിട്ടേണ്‍ നല്‍കുന്നതിനോ റിവൈസ് ചെയുന്നതിനോ അവസാന തീയതി 2023 ഡിസംബര്‍ 31 ആണ്.

ബിലേറ്റഡ് റിട്ടേണ്‍ സമര്‍പ്പിച്ചാലും അതു പൂര്‍ത്തിയാകണമെങ്കില്‍ ഇ- വെരിഫിക്കേഷന്‍ കൂടി നടത്തണം. ബിലേറ്റഡ് റിട്ടേണ്‍ വഴി നികുതി റീഫണ്ടും ലഭിക്കും.

കിഴിവുകള്‍ ലഭിക്കില്ല

എന്നാല്‍ ബിലേറ്റഡ് റിട്ടേണിന്റെ ചില പോരായ്മകളുണ്ട്. ബിസിനസ് നഷ്ടമോ മൂലധനനഷ്ടമോ ഉണ്ടായാല്‍ അതു വരും വര്‍ഷങ്ങളിലേക്ക് കാരി ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയില്ല.

നികുതി ലാഭിക്കാനായി ആദായനികുതി വകുപ്പ് അനുവദിച്ചിട്ടുള്ള നികുതികിഴിവുകളും നികുതിയൊഴിവാക്കലും അനുവദിക്കില്ല.

നല്‍കേണ്ട പിഴ




Tags:    

Similar News