ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിനിമയ ചട്ടം മാറും ഒക്ടോബർ 1 മുതൽ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളുടെ സുക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള കാർഡ് ടോക്കണൈസേഷൻ ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് നടപ്പാകും. കാര്‍ഡ് ടോക്കണൈസേഷനുള്ള അന്തിമ തീയതി നേരത്തെ സെപ്തംബര്‍ 30 വരെ നീട്ടി ആര്‍ബി ഐ ഉത്തരവിട്ടിരുന്നു. ഇതിനുള്ള അന്തിമ തീയതിയായി ആദ്യം നിശ്ചയിച്ചിരുന്നത് ജൂണ്‍ 30 ആയിരുന്നു ബാങ്കുകളും കാര്‍ഡ് കമ്പനികളും ഇതിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീയതി മൂന്നാമതും നീട്ടി നല്‍കിയത്. നമ്മള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അനധികൃതമായി […]
ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളുടെ സുക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള കാർഡ് ടോക്കണൈസേഷൻ ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് നടപ്പാകും. കാര്‍ഡ് ടോക്കണൈസേഷനുള്ള അന്തിമ തീയതി നേരത്തെ സെപ്തംബര്‍ 30 വരെ നീട്ടി ആര്‍ബി ഐ ഉത്തരവിട്ടിരുന്നു. ഇതിനുള്ള അന്തിമ തീയതിയായി ആദ്യം നിശ്ചയിച്ചിരുന്നത് ജൂണ്‍ 30 ആയിരുന്നു ബാങ്കുകളും കാര്‍ഡ് കമ്പനികളും ഇതിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീയതി മൂന്നാമതും നീട്ടി നല്‍കിയത്.
നമ്മള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുകയും അതിലൂടെ തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യതകള്‍ ഉയരുകയും ചെയ്യുന്നുണ്ട്. ഇതിന് തടയിടുകയാണ് ആര്‍ ബി ഐ യുടെ പതിയ ടോക്കണൈസേഷന്‍ നടപടിയിലൂടെ.
എന്താണ് ടോക്കണ്‍
ഇപ്പോള്‍ നിങ്ങള്‍ ഒരു സാധാനം കടകളില്‍ നിന്നോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ വാങ്ങുമ്പോള്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ എല്ലാം നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ കടകളിലെ പി ഒ എസ് മെഷിനുകളില്‍ കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ എല്ലാം കൈമാറ്റം ചെയ്യപ്പുടുന്നുണ്ട്. ഇതില്‍ നിങ്ങളുടെ കാര്‍ഡിലെ 16 അക്ക നമ്പർ, കാലാവധി, സി വി വി, പേര് തുുടങ്ങിയവയെല്ലാം ഉണ്ടാകും. ഇങ്ങനെ നല്‍കപ്പെടുന്ന വിവരങ്ങളുടെ ശേഖരം ഹാക്കിംഗിന് വിധേയമായാല്‍ നിങ്ങളുടെ നിര്‍ണായക സാമ്പത്തിക വിവരങ്ങള്‍ ചോരാം. ഇവ പിന്നീട് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്ത് പണം തട്ടുകയും ചെയ്യാം. എന്നാല്‍ ഇത്രയുും വിവരങ്ങള്‍ ഒന്നായി നല്‍കാതെ പകരം ഒരു ടോക്കണ്‍ നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുകയണ് ആര്‍ ബി ഐ.
2022 ജനുവരി ഒന്നു മുതലാണ് ടോക്കണൈസേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആര്‍ ബി ഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്, റു പേ ഇതെല്ലാമാണ് നിലവിലെ കാര്‍ഡ് നെറ്റ് വര്‍ക്ക് കമ്പനികള്‍.
ശേഖരിച്ച വിവരങ്ങള്‍
കാര്‍ഡുടമയുടെ പേര്, നമ്പര്‍, സിവിവി, കാലാവധി ഇത്തരം വിവരങ്ങള്‍ക്ക് പകരമായി ലഭിക്കുന്ന കോഡ് നമ്പര്‍ (ടോക്കണ്‍) നല്‍കിയാകും ഇനി മുതല്‍ ഇടപാടുകള്‍. ഇവിടെ കാര്‍ഡിന്റെ യഥാര്‍ഥ വിവരങ്ങള്‍ അല്ല പങ്കുവയ്ക്കപ്പെടുക. അതുകൊണ്ട് കാര്‍ഡിലെ വിശാദാംശങ്ങള്‍ ശേഖരിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ഇല്ല.
ആരാണ് നല്‍കുക
കാര്‍ഡ് നല്‍കുന്ന കമ്പനിയാണ് കാര്‍ഡുടമയ്ക്ക് വേണ്ടി കാര്‍ഡിലെ വിവരങ്ങള്‍ക്ക് പകരം വെയ്ക്കാനുള്ള ടോക്കണ്‍ നല്‍കുക. നിങ്ങളുടെ കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന കമ്പനികളാണ് ഇവ. ഉദാഹരണത്തിന് വീസ, മാസ്റ്റര്‍കാര്‍ഡ്, റൂപ്പേ കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇങ്ങനെ പുറപ്പെടുവിക്കുന്ന ടോക്കണ്‍ നമ്പറാണ് സൈറ്റുകള്‍ക്ക് ലഭിക്കുക. ഇതോടെ കാര്‍ഡ് വിവരങ്ങള്‍ പരസ്യമാവാതിരിക്കുകയും സാമ്പത്തിക തട്ടിപ്പുകള്‍ കുറയുകയും ചെയ്യും.