വാഹനത്തോടൊപ്പം ഒര്‍ജിനല്‍ രേഖകളും മോഷ്ടിക്കപ്പെട്ടാല്‍ ക്ലെയിം നിരസിക്കുമോ?
ലളിതമായ കാരണങ്ങള്‍ നിരത്തി ക്ലെയിം മുടക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ക്ലെയിം സെറ്റില്‍മെന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കമ്പനികള്‍ അനാവശ്യമായി സാങ്കേതികത ഉയര്‍ത്തരുതെന്നും ഒരാളുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാര്യങ്ങള്‍ ഡോക്യുമെന്റായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. 2013 ല്‍ നടന്ന ഒരു ട്രക്ക് മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിനെതിരെയുള്ള അപ്പീല്‍ തീർപ്പാക്കിക്കൊണ്ടാണ് അനാവശ്യമായ സാങ്കേതികത നിരത്തി ക്ലെയിം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുന്നത്. ജസ്റ്റിസ്മാരായ എംആര്‍ ഷാ, ബി […]
ലളിതമായ കാരണങ്ങള്‍ നിരത്തി ക്ലെയിം മുടക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ക്ലെയിം...
ലളിതമായ കാരണങ്ങള്‍ നിരത്തി ക്ലെയിം മുടക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ക്ലെയിം സെറ്റില്‍മെന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കമ്പനികള്‍ അനാവശ്യമായി സാങ്കേതികത ഉയര്‍ത്തരുതെന്നും ഒരാളുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാര്യങ്ങള്‍ ഡോക്യുമെന്റായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി.
2013 ല്‍ നടന്ന ഒരു ട്രക്ക് മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിനെതിരെയുള്ള അപ്പീല്‍ തീർപ്പാക്കിക്കൊണ്ടാണ് അനാവശ്യമായ സാങ്കേതികത നിരത്തി ക്ലെയിം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുന്നത്.
ജസ്റ്റിസ്മാരായ എംആര്‍ ഷാ, ബി വി നാഗരത്ത്‌ന എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇവിടെ അനാവശ്യമായ സാങ്കേതികത ഉയര്‍ത്തി ട്രക്ക് ഉടമയുടെ ക്ലെയിം അപേക്ഷയില്‍ കമ്പനി ഏകപക്ഷീയമായ നടപടി എടുക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനത്തോടൊപ്പം അസല്‍ രേഖകളും മോഷ്ടിക്കപ്പെട്ടിരുന്നു. ആര്‍ടിഒ രേഖകളുടെ ഫോട്ടോ കോപ്പി നല്‍കിയെങ്കിലും ഇത് പരിഗണിക്കാന്‍ കമ്പനി തയ്യാറായില്ല. ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന ന്യായമാണ് കമ്പനി ഉയര്‍ത്തിയത്.
എന്നാല്‍ അപേക്ഷകന്റെ വരുതിയല്‍ ഒതുങ്ങാത്ത കാര്യത്തിന് വേണ്ടിയാണ് കമ്പനി അയാളെ നിര്‍ബന്ധിച്ചതെന്നും സാധുതയുള്ള ഇന്‍ഷുറന്‍സ് പോളിസി ഉണ്ടാകുകയും വാഹനം മോഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ വല്ലാതെ സാങ്കേതിക ന്യായം നിരത്തുന്നത് ശരിയല്ലെന്നും അപേക്ഷകന്റെ നിയന്ത്രണത്തില്‍ വരാത്ത കാര്യങ്ങള്‍ക്കായി നിര്‍ബന്ധം അരുതെന്നും കോടതി പറഞ്ഞു.
പല കേസുകളിലും ഇത് തുടര്‍ക്കഥയാകുന്നതായി വ്യക്തമാക്കിയ കോടതി 12 ലക്ഷം രൂപയും 7 ശതമാനം പലിശയും അപേക്ഷകന് നല്‍കാന്‍ ഉത്തരവിട്ടു. കൂടാതെ കേസ് നടത്തിപ്പ് ചെലവിലേക്ക് 25,000 രൂപയും നല്‍കണണമെന്നും വ്യവസ്ഥ ചെയ്തു.