അക്കൗണ്ട് കാലിയാകാന്‍ സെക്കന്റുകള്‍ മതി, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

  കോവിഡ് പിടിമുറുക്കിയതോടെ അനവധി പേര്‍ ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് കൂടുമാറിയിട്ടുണ്ട്. ഇതിനനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ പലതും ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടും ആളുകള്‍ നിത്യേന എന്നോണം ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴുന്നു. സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ട് കാലിയാകാന്‍ സെക്കന്റുകള്‍ പോലും വേണ്ട. പഴുതുകള്‍ ഒന്നൊന്നായി അടയ്ക്കുമ്പോഴും മറ്റൊരു വിധത്തില്‍ തട്ടിപ്പുകാര്‍ രംഗത്തെത്തും. ഇക്കര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രക്ഷപ്പെടാം. സ്‌ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷന്‍ പല വിധത്തില്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിച്ച് കൊണ്ടുള്ള […]

Update: 2022-03-24 20:00 GMT
trueasdfstory

കോവിഡ് പിടിമുറുക്കിയതോടെ അനവധി പേര്‍ ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് കൂടുമാറിയിട്ടുണ്ട്. ഇതിനനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും നാള്‍ക്കുനാള്‍...

 

കോവിഡ് പിടിമുറുക്കിയതോടെ അനവധി പേര്‍ ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് കൂടുമാറിയിട്ടുണ്ട്. ഇതിനനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ പലതും ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടും ആളുകള്‍ നിത്യേന എന്നോണം ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴുന്നു. സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ട് കാലിയാകാന്‍ സെക്കന്റുകള്‍ പോലും വേണ്ട. പഴുതുകള്‍ ഒന്നൊന്നായി അടയ്ക്കുമ്പോഴും മറ്റൊരു വിധത്തില്‍ തട്ടിപ്പുകാര്‍ രംഗത്തെത്തും. ഇക്കര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രക്ഷപ്പെടാം.

സ്‌ക്രീന്‍ ഷെയറിങ് ആപ്ലിക്കേഷന്‍

പല വിധത്തില്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിച്ച് കൊണ്ടുള്ള മെസേജുകള്‍ തട്ടിപ്പുകാര്‍ ഉപഭോക്താവിന് അയക്കാറുണ്ട്. ഒരു തവണ ഇത് ഡൗണ്‍ലോഡ് ആയാല്‍ അത്തരം ആപ്പ് ഉപയോഗിച്ച്, തട്ടിപ്പുകാര്‍ക്ക് ഉപഭോക്താവിന്റെ മൊബൈലോ ലാപ്ടോപ്പോ കാണാനും നിയന്ത്രിക്കാനും ഉപഭോക്താവിന്റെ അക്കൗണ്ട് വിശദാംശങ്ങളടക്കം കൈയ്യടക്കാനും കഴിയുന്നു. കസ്റ്റമറുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് അനധികൃതമായി ഫണ്ട് കൈമാറ്റം നടത്തുന്നതിനും മറ്റ് പേയ്മെന്റുകള്‍ നടത്തുന്നതിനും തട്ടിപ്പുകാര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു.

ഓണ്‍ലൈന്‍

ഓണ്‍ലൈനായുള്ള വിപണനത്തിലാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. കച്ചവടക്കാരോട് ഉത്പന്നം വാങ്ങാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചതിനു ശേഷം ഉന്നതരുടെ ഐഡി കാര്‍ഡുകള്‍ കൃത്രിമമായി ഉണ്ടാക്കി വിശ്യാസ്യത ഉണ്ടാക്കിയെടുക്കുന്നു. പണം നേരിട്ട് കൈമാറാവുന്നതിന് പകരം യുപിഐ അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പണത്തിനായി അഭ്യര്‍ത്ഥിക്കുന്നു. പിന്‍ നമ്പര്‍ അടിക്കുന്നതോടെ വ്യാജന്മാര്‍ നിയന്ത്രണം ഏറ്റെടുത്ത് അക്കൗണ്ടില്‍ നിന്ന് ബാക്കി പണം കൂടി പിന്‍വലിക്കുന്നു.

ക്യുആര്‍ കോഡ്

തട്ടിപ്പുകാര്‍ പലപ്പോഴും ഉപഭോക്താക്കളെ വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുകയും ഫോണിലെ ആപ്പുകള്‍ ഉപയോഗിച്ച് ക്വിക്ക് റെസ്പോണ്‍സ് (ക്യുആര്‍) കോഡുകള്‍ സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടകയും ചെയ്യുന്നു. ഇത്തരം കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ, ഉപഭോക്താക്കള്‍ അറിയാതെ തന്നെ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യുന്നത്.

സെര്‍ച്ച് എഞ്ചിനുകള്‍

ഉപഭോക്താക്കളുടെ ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനി, ആധാര്‍ അപ്ഡേറ്റ് സെന്റര്‍ മുതലായ കോണ്ടാക്ട് വിശദാംശങ്ങള്‍ അല്ലെങ്കില്‍ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് എടുക്കുന്നു. നമ്മള്‍ നോക്കുന്ന ഒരു ബാങ്കിന്റെയോ, സ്ഥാപനത്തിന്റെയോ ശരിയായ വെബ്‌സൈറ്റ് ആയിരിക്കില്ല ഇത്. വ്യാജ സൈറ്റുണ്ടാക്കി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇത്തരം തട്ടിപ്പിലൂടെ ചെയ്യുന്നത്. ഉപഭോക്താക്കള്‍ ഇതില്‍ കൊടുത്ത നമ്പറുകളിലേക്ക് വിളിച്ചാല്‍, സ്ഥിരീകരണത്തിനായി അവരുടെ കാര്‍ഡ് വിശദാംശങ്ങള്‍ പങ്കിടാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. യഥാര്‍ത്ഥ പ്രതിനിധിയാണെന്ന് കരുതി, ഉപഭോക്താക്കള്‍ അവരുടെ സുരക്ഷിത വിവരങ്ങള്‍ പങ്കിടുകയും അങ്ങനെ തട്ടിപ്പുകള്‍ക്ക് ഇരയാകുകയും ചെയ്യുന്നു.

ജ്യൂസ് ജാക്കിംഗ്

ഒരു മൊബൈലിന്റെ ചാര്‍ജിംഗ് പോര്‍ട്ട്, ഫയലുകളോ, വിവരങ്ങളോ കൈമാറുന്നതിനും ഉപയോഗിക്കാം. തട്ടിപ്പുകാര്‍ പബ്ലിക് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിച്ച് അവിടെ കണക്ട് ചെയ്യുന്ന ഫോണുകളിലേക്ക് മാള്‍വെയര്‍ കൈമാറുകയും ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ഇമെയിലുകള്‍, എസ്എംഎസ്, പാസ്വേഡുകള്‍ പോലുള്ള സെന്‍സിറ്റീവ് ഡാറ്റ നിയന്ത്രിക്കുകയും / ആക്സസ് ചെയ്യുകയും / മോഷ്ടിക്കുകയും ചെയ്യുന്നു (ജ്യൂസ് ജാക്കിംഗ്).

ഇങ്ങനെ പലവഴിയിലാണ് ഉപഭോക്താക്കള്‍ കബളിക്കപ്പെടുന്നത്. സൂക്ഷിച്ചാല്‍ കയ്യിലുള്ള പണം അക്കൗണ്ടില്‍ കിടക്കും. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുന്നത് ഒരായുസിന്റെ സമ്പാദ്യമായിരിക്കുമെന്നോര്‍ക്കുക.

 

 

Tags:    

Similar News