ഈ വർഷം, ഇന്ത്യക്കാർക്ക് യു എസ് ദശലക്ഷം വിസകൾ നൽകിയേക്കും

  • 10000 കണക്കിന് തൊഴിലാളികളെ പ്രതിവർഷം ഇന്ത്യയിൽ നിന്നും നിയമിക്കുന്നു
  • വിദ്യാർത്ഥികൾക്കായുള്ള വിസയുടെ കാര്യവും പരിഗണിക്കും

Update: 2023-04-22 09:15 GMT

ഈ വർഷം ഇന്ത്യക്കാർക്ക് ദശലക്ഷം വിസകൾ നല്കാൻ ലക്ഷ്യമിട്ട് യു എസ്. ഒപ്പം വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡന്റ് വിസകൾ പ്രോസസ്സ് ചെയുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഐടി പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന എച്ച് -1ബി , എൽ വിസകൾ ഉൾപ്പെടെ തൊഴിൽ വിസയ്ക്കും മുൻഗണന നൽകുമെന്നും യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു അഭിമുഖത്തിൽ പി ടി ഐയോട് പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച് -1 ബി വിസ.

ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പ്രതിവർഷം 10000 കണക്കിന് തൊഴിലാളികളെയാണ് ഇത്തരം കമ്പനികൾ നിയമിക്കുന്നത്. ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് നേരിടേണ്ടി വരുന്ന ദീർഘ നാളായുള്ള കാത്തിരിപ്പ് ആശങ്ക ഉയർത്തിയിരുന്നു. യു എസ്സിൽ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്ത് രണ്ടാം സ്ഥാനത്താണ്.

തൊഴിൽ വിസയുടെ കാര്യത്തിൽ, വിസയുടെ അംഗീകാരത്തിനായുള്ള കാലാവധി 60 ദിവസത്തിലും താഴെയാക്കിയിട്ടുണ്ടെന്നും, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് നിർണായകമായതിനാൽ, തൊഴിലാളികൾക്കുള്ള വിസകൾക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കുമെന്നും ലു പറഞ്ഞു.

എച്ച്-1 ബി വിസയിലുള്ള സമീപ കാലത്ത്  ജോലി നഷ്‌ടമായ ഇന്ത്യൻ ഐടി പ്രൊഫഷണലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, അവരുടെ സ്റ്റാറ്റസ് പുനഃക്രമീകരിക്കാൻ ആഗ്രഹിക്കുന്ന ഈ തൊഴിലാളികൾ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അടുത്തിടെ പുറത്തുവിട്ടിട്ടുണ്ടെന്ന് മറുപടി നൽകി.

Tags:    

Similar News