ഇന്ത്യന്‍ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എംബസി നിയമനങ്ങള്‍ ഇരട്ടിയാക്കി യുഎസ്

  • കോവിഡ് കാലത്ത് എംബസി ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

Update: 2023-01-18 05:31 GMT

ഡെല്‍ഹി: ഇന്ത്യക്കാരുടെ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യുഎസ്. അതിനായി എംബസികളില്‍ കൂടുതല്‍ നയതന്ത്ര പങ്കാളികളെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് കാലത്ത് എംബസി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും, അതിനുശേഷം വിസയുടെ ഡിമാന്‍ഡ് ഉയരാതിരുന്നതിനാല്‍ പിന്നീട് നിയമനം നടത്തിയില്ല. ഈ സാഹചര്യത്തില്‍ സാധാരണ പൗരന്മാരും, ബിസിനസ് ചെയ്യുന്നവരും യുഎസ് വിസയ്ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നുവെന്നുള്ള പരാതികള്‍ ഉയര്‍ത്തിയിരുന്നു.

അമേരിക്ക കോവിഡ് വ്യാപനത്തിനു മുമ്പ് (2019ല്‍) ഇഷ്യു ചെയ്ത എച്ച്1ബി, എല്‍ വിസകളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ കഴിഞ്ഞ വര്‍ഷം ഇഷ്യു ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള വിസ ഇഷ്യു ചെയ്യുന്ന കാര്യത്തിലും പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

Tags:    

Similar News