വിസ സ്റ്റിക്കര്‍ നഷ്ടമാകുമോ എന്ന ഭയം വേണ്ട, ബാര്‍ക്കോഡ് ഉടനെത്തും
- വിസ സ്റ്റിക്കറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും ബാര്‍കോഡ് വരുന്നതോടെ പരിഹാരമാകും.
വിസ സ്റ്റാംപിംഗുമായി ബന്ധപ്പെട്ട് ഒട്ടെറെ നൂലാമാലകള്‍ പലരും നേരിട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ ചില രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന വിസ സ്റ്റിക്കറുകള്‍ നഷ്ടമാകുന്നത് മുതല്‍ മോഷണം പോകുന്നത് വരെയുള്ള സംഭവങ്ങള്‍ നാം കേട്ടിട്ടുമുണ്ട്. എന്നാല്‍ ഇവയ്‌ക്കെല്ലാം പരിഹാരമാകുന്ന 2ഡി ബാര്‍ക്കോഡ് ഉടന്‍ വരും.
ഷെന്‍ഗന്‍ വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട് വിസ സ്റ്റിക്കറിന് പകരം ബാര്‍കോഡ് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. വിസ അപേക്ഷ മുതല്‍ ഇഷ്യുവിംഗ് വരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ക്രിപ്‌റ്റോഗ്രാഫിക്കലി സൈന്‍ ചെയ്ത ബാര്‍കോഡാകും ഇത്തരത്തില്‍ ഉപയോഗിക്കുക എന്നും ഇയു അധികൃതര്‍ ഇറക്കിയ അറിയിപ്പിലുണ്ട്. വ്യാജ വിസ സ്റ്റിക്കര്‍ പ്രിന്റിംഗ് ഉള്‍പ്പടെയുള്ള തട്ടിപ്പുകളെ തടയാനും നീക്കം സഹായിക്കും.