കുവൈത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിസ ആപ്പ് പുറത്തിറക്കി

  • വിമാനത്തില്‍ കയറുന്നതിനു മുന്‍പ് വിസയുടെ സാധുത അറിയാം

Update: 2023-02-18 06:00 GMT

കുവൈത്തില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ വിസ ആപ്പ് പുറത്തിറക്കി. പുതിയ വിസ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം നിലവില്‍വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതുതായി കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പോ വിമാനം കയറുന്നതിന് മുന്‍പോ തന്നെ വിസയുടെ സാധുതയും മറ്റും ഉറപ്പ് വരുത്താന്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

ആപ്പ് ഒദ്യോഗികമായി ലോഞ്ച് ചെയ്താല്‍ വിസാ ആപ്പ് വഴി മാത്രമേ കുവൈത്തിലേക്ക് സന്ദര്‍ശകരെ കടത്തിവിടുകയൊള്ളു. പുതിയ ഇലക്ട്രോണിക് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വരുന്നതോടെ രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തടയാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരേയും പകര്‍ച്ചവ്യാധികളോ മറ്റോ ഉള്ളവരേയും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും സാധിക്കും.

പദ്ധതിയുടെ ഭാഗമായി വിദേശ തൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമടങ്ങിയ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡിയും അഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

ആപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച തീരുമാനത്തിന്, കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ഡെമോഗ്രാഫിക്സ് ആന്‍ഡ് ലേബര്‍ മാര്‍ക്കറ്റ് ഡെവലപ്മെന്റ് സമിതിയാണ് പിന്തുണ നല്‍കിയത്.

വിസ ആപ്പ് ഔദ്യോഗികമായി തന്നെ പുറത്തിറക്കുന്നതിനു മുന്നോടിയായി കുവൈത്ത് വിദേശകാര്യ മന്ത്രാലയവും വിവിധ എയര്‍ലൈനുകളുമായും വിദേശത്തുള്ള കുവൈത്ത് എംബസികളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരികയാണ്.

Tags:    

Similar News