സൗദിയുടെ എണ്ണയിതര കയറ്റുമതിയില്‍ കുതിച്ചു ചാട്ടം; ഒക്ടോബറില്‍ മാത്രം 4.4 ശതമാനം വര്‍ധനവ്
- രാജ്യത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ കിംഗ് ഫഹദ് തുറമുഖം വഴിയാണ് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇത്തവണ കയറ്റുമതി ചെയ്തിരിക്കുന്നത്
സൗദി അറേബ്യയുടെ എണ്ണയിതര ഉത്പന്നങ്ങളുടെ വിദേശ കയറ്റുമതി വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ 4.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഗസ്റ്റാറ്റ്) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. സെപ്തംബറില്‍ ഒഴികെ ഈ വര്‍ഷത്തെ മറ്റു എല്ലാ മാസങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഇതേ മാസത്തില്‍ 24.91 ബില്യണ്‍ റിയാലിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, 2021ല്‍ 23.71 ബില്യണ്‍ റിയാലിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിരുന്നത്. രാജ്യത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ കിംഗ് ഫഹദ് തുറമുഖം വഴിയാണ് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇത്തവണ കയറ്റുമതി ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം പ്രധാനമായും കെമിക്കല്‍സ് ആആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഉത്പന്നങ്ങളുടെയും മെഷിനറികളുടെയും കയറ്റുമതിയിലാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം പ്ലാസ്റ്റിക്‌സ് റബ്ബര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഈ വര്‍ഷം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.