യു എ ഇ തൊഴിലില്ലായ്മ ഇൻഷുറൻസ് വിജയത്തിലേക്ക്; 10 ലക്ഷത്തിലധികം വരിക്കാർ

  • പദ്ധതി യുഎഇ ജനുവരിയിൽ നടപ്പാക്കി
  • 16,000 ദിർഹമോ അതിൽ കുറവോ ഉള്ള തൊഴിലാളികൾ പ്രതിമാസം പ്രീമിയം ആയി 5 ദിർഹം
  • തുടർച്ചയായി 12 മാസമെങ്കിലും പ്രീമിയം അടച്ചിരിക്കണം

Update: 2023-05-20 06:55 GMT


യു എ ഇ യിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ട് രാജ്യങ്ങൾക്ക് മാതൃകയാവുന്നു .നിലവിൽ 10 ലക്ഷം ആളുകളിൽ കൂടുതൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു .

ഫെഡറൽ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽ നഷ്ട്പ്പെടുകയാണെങ്കിൽ സാമ്പത്തിക സഹായം നൽകുന്ന നിർബന്ധിത ഇൻഷുറൻസ് ആണ് യു എ ഇ ജനുവരിയിൽ നടപ്പാക്കിയത്. ഫ്രീസോണിലും സെമി ഗവൺമെന്റ് സ്ഥാപനങ്ങളിൽ തൊഴിൽ എടുക്കുന്നവരെയും ഇപ്പോൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജോലി ചെയ്യുന്ന സമയത്ത് തൊഴിലാളി അടച്ച പ്രീമിയത്തിനു പകരമായി തൊഴിൽ നഷ്ടപ്പെടുകയാണെങ്കിൽ നിശ്ചിത സമയത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

ഇൻഷുർ ചെയ്ത വ്യക്തിക്ക് തൊഴിൽ നഷ്ടപ്പെടുന്ന സമയത്ത് പരിമിതമായ സമയത്തേക്കാണെങ്കിലും നിശ്ചിത വരുമാനം നൽകാൻ കഴിയും . തൊഴിൽ വിപണിയിൽ മത്സരം വർധിപ്പിക്കും. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സാമൂഹ്യസുരക്ഷ ഉറപ്പിക്കാം.ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ യു എ ഇ യിലേക്ക് കൂടുതൽ കാര്യക്ഷമതയും അനുഭവ സമ്പത്തും ഉള്ള തൊഴിലാളികളെ ആകർഷിക്കാൻ കഴിയും എന്ന് യു എ ഭരണകൂടം കരുതുന്നു

അപേക്ഷിക്കേണ്ടത് എങ്ങനെ

സ്വകാര്യ ഫെഡറൽ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും തൊഴിലില്ലായ്മ ഇൻഷുറൻസ് . ഇപ്പോൾ ഫ്രീ സോണുകളിൽ ജോലിയെടുക്കുന്നവർക്കും സെമി- ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ് .ബാങ്ക് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി മണി എക്‌സ്‌ചേഞ്ചുകൾഎന്നിവ മുഖേനയും അപേക്ഷിക്കാം

പ്രീമിയം

അടിസ്ഥാന ശമ്പളം 16,000 ദിർഹമോ അതിൽ കുറവോ ഉള്ള തൊഴിലാളികൾ പ്രതിമാസം പ്രീമിയം ആയി 5 ദിർഹം അടക്കണം . അതായത് വര്ഷം 60 ദിർഹം ഇൻഷുറൻസ് പ്രീമിയം ആയി അടക്കേണ്ടതുണ്ട്. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം നഷ്ടപരിഹാരം ലഭിക്കും . 16000 ദിര്ഹത്തിൽ കുറവ് ശമ്പളം ഉള്ളവർക്ക് പ്രതിമാസം പരമാവധി 10000 ദിർഹം നഷ്ടപരിഹാരം ലഭിക്കും

അടിസ്ഥാന ശമ്പളം 16000 ദിര്ഹത്തിൽ കൂടുതൽ ഉള്ളവർ 10 ദിർഹം അതായത് വര്ഷം 120 ദിർഹം നൽകേണ്ടതുണ്ട് . ജോലി നഷ്ടപ്പെടുകയാണെങ്കിൽ പ്രതിമാസം പരമാവധി 20000 ദിർഹം ലഭിക്കും .

ആനുകൂല്യം ലഭിക്കാത്തവർ

നിക്ഷേപകർ,ബിസിനസുകാർ , വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം ജോലിയിൽ പ്രവേശിച്ചവർ തുടങ്ങിയവർക്കു ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല .നഷ്ട പരിഹാരം ലഭിക്കുന്നതിന് തുടർച്ചയായി 12 മാസമെങ്കിലും പ്രീമിയം അടച്ചിരിക്കണം . സ്വന്തം കാരണത്താൽ അല്ലാതെ പിരിച്ചു വിട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക .അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വന്തം ഇഷ്ടപ്രകാരം രാജി വച്ചവർക്കും ആനുകൂല്യം ലഭ്ക്കില്ല

പ്രീമിയം

ഒരാൾക്ക് മാസത്തിലോ ത്രൈമാസമായോ അര്ദ്ധവാര്ഷികമായോ അതല്ലെങ്കിൽ വര്ഷത്തിലൊരിക്കലോ പ്രീമിയം അടക്കാൻ സൗകര്യം ഉണ്ട്

ഇനി അവ്വശ്യമെങ്കിൽ അടിസ്ഥാന പാക്കേജിന് പുറമെ അധിക ആനുകൂല്യത്തിനായി കൂടുതൽ പ്രീമിയം ഉള്ള പദ്ധതികളും തെരഞ്ഞെടുക്കാം

നഷ്ടപരിഹാരം ലഭിക്കാൻ

തൊഴിലാളി തന്റെ തൊഴിൽ നഷ്ടപെട്ട 30 ദിവസത്തിനുള്ളിൽ ക്ലെയിം സമർപ്പിക്കാവുന്നതാണ് . രണ്ടു ആഴ്ചകൾക്കുള്ളിൽ നഷ്ടപരിഹാരം ലഭിക്കുന്നതാണ് .ജോലി നഷ്ടപെട്ട ദിവസം മുതൽ മൂന്നുമാസത്തേക്കോ അതല്ലെങ്കിൽ പുതിയ ജോലി കണ്ടെത്തുന്നത് വരെയോ , ഏതാണോ ആദ്യം, അത്രയും കാലം നഷ്ടപരിഹാരം ലഭിക്കുന്നതാണ് .

Tags:    

Similar News