മാരിടൈം ലീഡേഴ്‌സ് റൗണ്ട് ടേബിള്‍ യു.എ.ഇയില്‍
- പ്രാധാന്യം യു.എ.ഇയിലെയും മിഡില്‍ ഈസ്റ്റിലെയും നാവിക വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും
- പൊതുസ്വകാര്യ പങ്കാളിത്തം, വ്യവസായ സഹകരണം, നൂതന വഴികള്‍ എന്നിവ ചർച്ചയാവും
- മാരിടൈം രംഗത്ത് യുഎ ഇ കുതിപ്പുകൾ എടുത്തു പറയേണ്ടത്
മാരിടൈം ഗവണ്‍മെന്റ് ലീഡേഴ്‌സ് റൗണ്ട് ടേബിള്‍ 2023 യു.എ.ഇയില്‍ ആരംഭിച്ചു. യുഎഇ ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനം. മെയ് 19 വരെ നീളുന്ന യു.എ.ഇ മാരിടൈം വീക്കിനാണ് ഇതോടെ തുടക്കം കുറിച്ചത്. യു.എ.ഇയിലെയും മിഡില്‍ ഈസ്റ്റിലെയും നാവിക വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രാധാന്യം നല്‍കുന്നതാണ് സമ്മേളനം.
പൊതുസ്വകാര്യ പങ്കാളിത്തം, വ്യവസായ സഹകരണം, നൂതന വഴികള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ചയാവും. വ്യവസായ പ്രമുഖര്‍, നയരൂപീകരണവുമായി ബന്ധപ്പെട്ടവര്‍, പ്രധാന സര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മരിടൈം രംഗത്ത് യു.എ.ഇ നടത്തിയ കുതിപ്പുകള്‍ സമ്മേളനത്തില്‍ യുഎഇ സമുദ്ര ഗതാഗത മന്ത്രിയുടെ ഉപദേഷ്ടാവ് ഹെസ്സ അല്‍ മാലിക് സൂചിപ്പിച്ചു.
കടല്‍ വഴിയുള്ള വ്യാപാരം സുഗമമാക്കുന്നതില്‍ ആഗോളതലത്തില്‍ 3ാം സ്ഥാനത്തും കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതില്‍ 7ാം സ്ഥാനത്തും തുറമുഖ സേവനങ്ങളുടെ കാര്യക്ഷമതയില്‍ 12ാം സ്ഥാനത്തുമാണ് നിലവില്‍ യു.എ.ഇ.
ആഗോള വിതരണ ശൃംഖലയുടെ പ്രധാന സഹായിയാണ് യുഎഇയെന്നും മികച്ച തുറമുഖ സൗകര്യങ്ങള്‍, ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തില്‍ ഗണ്യമായ നിക്ഷേപത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും അവര്‍ പറഞ്ഞു. സിനര്‍ജി ഓഫ്‌ഷോര്‍ എഫ്.ഇ.സെഡ് എല്‍.എല്‍.ഇയുടെ സി.ഇ.ഒ ഫാസല്‍ എ ഫാസല്‍ ബോയ്, സീ ട്രേഡ് ചെയര്‍മാന്‍ ക്രിസ് ഹെയ്മാന്‍ എന്നിവര്‍ സമ്മേളനം മോഡറേറ്റ് ചെയ്തു.