സൗദിയില്‍ അതിവേഗം വ്യാപിച്ച് ഫൈബര്‍ ഒപ്റ്റിക്‌സ് നെറ്റ് വര്‍ക്ക് ശൃംഖല

  • 36 ലക്ഷത്തിലധികം വീടുകളിലാണ് ഇതിനകം സേവനം ലഭ്യാക്കിയിട്ടുള്ളത്

Update: 2022-12-19 10:00 GMT

സൗദി അറേബ്യയില്‍ ഫൈബര്‍ ഒപ്റ്റിക്‌സ് നെറ്റ്‌വര്‍ക്ക്‌ ശൃംഖല അതിവേഗ വ്യാപിക്കുന്നതായി സൗദി ടെലികോം കമ്മീഷന്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്താകമാനം കാര്യക്ഷമമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വ്യാപനമെന്ന് സൗദി കമ്മ്യൂണിക്കേഷന്‍ സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷന്‍ ഗവര്‍ണര്‍ ഡോ മുഹമ്മദ് അല്‍തമീമി അവകാശപ്പെട്ടു. ഇതിന്റെ നെറ്റ് വര്‍ക്ക് കവറേജ് അതിവേഗത്തില്‍ വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. 36 ലക്ഷത്തിലധികം വീടുകളിലാണ് ഇതിനകം സേവനം ലഭ്യാക്കിയിട്ടുള്ളത്.

സൗദിയിലെ ഐടി മേഖലയിലും അതിവേഗം കുതിച്ചുയരുന്ന ഉന്നത സാങ്കേതികവിദ്യ മേഖലയിലും നിക്ഷേപസാധ്യത അധികരിപ്പിക്കാനും മത്സരക്ഷമത അധികരിപ്പിക്കാനുമുള്ള പദ്ധതികളും കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ രാജ്യത്തെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനുകളും 24 ലക്ഷത്തോളമായി വര്‍ധിച്ചിട്ടുണ്ടെന്നും ഡോ മുഹമ്മദ് അല്‍തമീമി അറിയിച്ചു.

Tags:    

Similar News