ഖത്തറില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ എക്സൈസ് നികുതിയുടെ പരിധിയില്‍

  • ചില സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഉയര്‍ത്തുന്നതുമടക്കം ഈ പരിധിയില്‍ വരുമെന്നതാണ് പ്രത്യേകത

Update: 2022-12-27 06:15 GMT

രാജ്യത്ത് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കൂടി എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള തയാറെടുപ്പിലാണെന്ന് ഖത്തര്‍ സാമ്പത്തിക മന്ത്രി അറിയിച്ചു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സുപ്രധാന നീക്കമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് എണ്ണയിതര വരുമാനവും വര്‍ധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ വളരെ വേഗത്തില്‍ സ്വീകരിക്കുമെന്ന് 2023 ലേക്കുള്ള പൊതുബജറ്റ് അവതരണവേളയില്‍ ധനമന്ത്രി അലിബിന്‍ അഹ്‌മദ് അല്‍ ഖുവാരി വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ ഉത്പന്നങ്ങള്‍ എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതും ചില സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഉയര്‍ത്തുന്നതുമടക്കം ഈ പരിധിയില്‍ വരുമെന്നതാണ് പ്രത്യേകത. അതേ സമയം ഇക്കാര്യങ്ങളെല്ലാം 2023 ലെ പൊതുബജറ്റിന് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 228 ബില്യണ്‍ ഖത്തര്‍ റിയാലാണ് ബജറ്റില്‍ വരുമാനമായാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ച് 16.3 ശതമാനം കൂടുതലാണിത്. 199 ബില്യണ്‍ ഖത്തര്‍ റിയാലാണ് അടുത്ത ബജറ്റിന്റെ ചെലവായി കണക്കാക്കിയിരിക്കുന്നത്.


Tags:    

Similar News