ജാഗ്രതക്കുറവ്; യു.എ.ഇ എക്സ്ചേഞ്ച് ഹൗസിന് 1.9 മില്യണ്‍ ദിര്‍ഹം പിഴ

  • മുന്നറിയിപ്പെന്ന നിലയില്‍ വീഴ്ച വരുത്തിയ കമ്പനിക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Update: 2022-12-09 13:14 GMT

നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ജാഗ്രതക്കുറവ് വരുത്തിയ എക്സ്ചേഞ്ച് കമ്പനിക്ക് 1.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമങ്ങള്‍ കൃത്യമായും ജാഗ്രതയോടെയും നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കമ്പനിക്ക് മേല്‍ സെന്‍ട്രല്‍ ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.

പിഴ ചുമത്തപ്പെട്ട എക്സ്ചേഞ്ച് ഹൗസിന്റെ പേര് ഇതുവരെയും സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയില്‍ വീഴ്ച വരുത്തിയ കമ്പനിക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇയുടെ മണി എക്സചേഞ്ച് മേഖലയില്‍ സുപ്രധാന പങ്കാണ് ഓരോ എക്സ്ചേഞ്ച് ഹൗസുകളും നിലവില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ കോടിക്കണക്കിന് ഡോളറിന്റെ പണമിടപാടുകളാണ് എക്സ്ചേഞ്ച് ഹൗസുകള്‍ വഴി രാജ്യത്ത് നടക്കുന്നത്.

നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ ഇതിനു മുന്‍പും ചില എക്സ്ചേഞ്ച് ഹൗസുകള്‍ ഇത്തരത്തില്‍ സാമ്പത്തിക ഉപരോധവും ശിക്ഷാനടപടികളും നേരിട്ടിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News