ഡ്രൈവറില്ലാ ട്രക്ക് പരീക്ഷിക്കുന്നു; വീണ്ടും ലോകത്തെ ഞെട്ടിക്കാന്‍ ദുബായ്

  • ഓട്ടോമേറ്റഡ് ലോജിസ്റ്റിക് കമ്പനിയായ ഇവോകാര്‍ഗോയാണ് ദുബായില്‍ ഡ്രൈവറില്ലാ ട്രക്കുകള്‍ പരീക്ഷിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്.

Update: 2022-12-16 06:45 GMT

എന്നും എല്ലാ മേഖലയിലും പുതുമകളും നവീന സാങ്കേതിക വിദ്യയും സ്വായത്തമാക്കുന്നതില്‍ മുന്നിലാണ് ദുബായ്. ഈ അടുത്താണ് ഡ്രൈവറില്ലാ കാറുകളും പറക്കും കാറുകളുമെല്ലാം പരീക്ഷിച്ച് ലോകത്തിന് മുന്നില്‍ ദുബായ് കൗതുകമായത്. മനുഷ്യനെ പറക്കും സ്യൂട്ട് ധരിപ്പിച്ച് നഗരത്തിന് മുകളില്‍ക്കൂടി പറത്തിയതോടെ ദുബായ് എന്തും സാധ്യമാക്കുന്ന സ്വപ്ന നഗരമായി മാറി.

ഇതാ പുതിയതായി ഇനി ദുബായ് അവതരിപ്പിക്കുന്നത് ഡ്രൈവറില്ലാ ട്രക്കുകളാണ്. ഓട്ടോമേറ്റഡ് ലോജിസ്റ്റിക് കമ്പനിയായ ഇവോകാര്‍ഗോയാണ് ദുബായില്‍ ഡ്രൈവറില്ലാ ട്രക്കുകള്‍ പരീക്ഷിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്.

ദുബായ് സൗത്തിലെ ലോജിസ്റ്റിക്‌സ് ഡിസ്ട്രിക്ടിലാണ് ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണം നടത്തുന്നത്. ദുബായ് സൗത്തിന്റെ ലോജിസ്റ്റിക്‌സ് ഡിസ്ട്രിക്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് മൊഹ്‌സെന്‍ അഹമ്മദും ഇവോകാര്‍ഗോയുടെ സ്ഥാപക ചീഫ് എക്‌സിക്യൂട്ടീവായ ആന്ദ്രേ ബോള്‍ഷാക്കോവുമാണ് ഇതിനായി പ്രാഥമിക കരാറില്‍ ഒപ്പുവച്ചത്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലകള്‍ക്കായി പ്രത്യേകമായാണ് വാഹനങ്ങള്‍ രൂപകല്‍പന ചെയ്യുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Tags:    

Similar News