താല്‍ക്കാലിക വിസയിലെത്തുന്നവര്‍ക്ക് സംരംക്ഷണം; നിയമങ്ങള്‍ പുതുക്കി കാനഡ സര്‍ക്കാര്‍
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് ശക്തമായ നിയമ സംരക്ഷണമൊരുക്കുന്ന രാജ്യമാണ് കാനഡ. താല്‍ക്കാലിക തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്ന വിദേശികളാണെങ്കിലും അവരും നിയമത്താല്‍ സംരക്ഷിതരാണ്. തൊഴിലുടമയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അനീതിയോ, മോശം തൊഴില്‍ സാഹചര്യമോ നേരിടേണ്ടി വന്നാല്‍ അതിനെതിരെ സംരക്ഷണം നല്‍കാനും, എത്രയും വേഗം പുതിയ തൊഴില്‍ കണ്ടെത്താനും ഈ നിയമങ്ങള്‍ ഇത്തരം തൊഴിലാളികളെ സഹായിക്കും. വിദേശികള്‍ക്ക് കാനഡയില്‍ താല്‍ക്കാലികമായി തൊഴില്‍ ചെയ്യാന്‍ 100 ലധികം അവസരങ്ങളാണ് നല്‍കുന്നത്. ഇത് ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം, ഇന്റര്‍നാഷണല്‍ മൊബിലിറ്റി […]
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് ശക്തമായ നിയമ സംരക്ഷണമൊരുക്കുന്ന രാജ്യമാണ് കാനഡ. താല്‍ക്കാലിക തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്ന വിദേശികളാണെങ്കിലും അവരും നിയമത്താല്‍ സംരക്ഷിതരാണ്. തൊഴിലുടമയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അനീതിയോ, മോശം തൊഴില്‍ സാഹചര്യമോ നേരിടേണ്ടി വന്നാല്‍ അതിനെതിരെ സംരക്ഷണം നല്‍കാനും, എത്രയും വേഗം പുതിയ തൊഴില്‍ കണ്ടെത്താനും ഈ നിയമങ്ങള്‍ ഇത്തരം തൊഴിലാളികളെ സഹായിക്കും.
വിദേശികള്‍ക്ക് കാനഡയില്‍ താല്‍ക്കാലികമായി തൊഴില്‍ ചെയ്യാന്‍ 100 ലധികം അവസരങ്ങളാണ് നല്‍കുന്നത്. ഇത് ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം, ഇന്റര്‍നാഷണല്‍ മൊബിലിറ്റി പ്രോഗ്രാം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. താല്‍ക്കാലിക വിസയിലെത്തുന്ന തൊഴിലാളികള്‍ക്കും കനേഡിയന്‍ പൗരന്മാര്‍ അല്ലെങ്കില്‍ അവിടെ സ്ഥിര താമസമാക്കിയവര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ലഭിക്കും.
ഇപ്പോള്‍ താല്‍ക്കാലിക തൊഴില്‍ വിസയില്‍ കാനഡയിലെത്തുന്നവര്‍ക്കുള്ള സംരംക്ഷണം ഉറപ്പാക്കാന്‍ കൂടുതല്‍ നിയമ ഭേദഗതികളുമായി വന്നിരിക്കുകയാണ് കാനഡ സര്‍ക്കാര്‍. ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി), എംപ്ലോയിമെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡ (ഇഎസ്ഡിസി) എന്നീ ചട്ടങ്ങളിലാണ് കാനഡ സര്‍ക്കാര്‍ 13 ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.
തൊഴിലുടമ താല്‍ക്കാലിക തൊഴില്‍ വിസയില്‍ എത്തുന്ന തൊഴിലാളികള്‍ക്ക് കാനഡ നല്‍കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും നല്‍കണം. തൊഴിലുടമയെ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉന്നയിക്കുന്ന തൊഴിലാളികളോട് തൊഴിലുടമയുടെ ഭാഗത്തു നിന്നു പ്രതികാരനടപടികള്‍ പാടില്ല.
തൊഴിലാളികളുടെ പക്കല്‍ നിന്നും റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കാനോ റിക്രൂട്ട്മെന്റ് നടപടികള്‍ക്കായി തടഞ്ഞു വെയ്ക്കാനോ പാടില്ല. തുടങ്ങിയവയാണ് പുതിയതായി കാനഡ സര്‍ക്കാര്‍ താല്‍ക്കാലിക തൊഴില്‍ വിസയിലെത്തുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനായി വരുത്തിയിരിക്കുന്ന ഭേദഗതികളില്‍ ചിലത്. കൂടാതെ, തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ പരിചരണം ഉറപ്പാക്കുകയും, സ്വകാര്യ ഇന്‍ഷുറന്‍സ് ആവശ്യമെങ്കില്‍ ലഭ്യമാക്കുകയും വേണം എന്നും നിയമം പറയുന്നു.