തൊഴിൽ വാഗാദാനമോ, സ്പോണ്സർഷിപ്പോ ഇല്ലാതെ ബിരുദധാരികൾക്ക് യുകെയിലേക്ക് പറക്കാം
ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പഠനമികവുള്ള ബിരുദധാരികൾക്ക് ഇപ്പോൾ യുകെയിലേക്ക് മുൻകൂർ ജോലി ഓഫർ ഇല്ലാതെ പോകാം. 'ഹൈ പൊട്ടൻഷ്യൽ ഇൻഡിവിജുവൽ വിസ' ( High Potential Individual Visa ) വഴി അപേക്ഷകർക്ക് തൊഴിൽ ഓഫറോ, സ്പോൺസർഷിപ്പോ ഇല്ലാതെ തന്നെ യുകെയിലേക്ക് പോവാനും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരുടെ ഡിഗ്രി നിലവാരം അനുസരിച്ച് രണ്ടോ മൂന്നോ വർഷം യുകെ-യിൽ താമസിച്ച് തൊഴിൽ ചെയ്യാനുള്ള അനുവാദം ലഭിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് രണ്ട് വർഷത്തെ തൊഴിൽ […]
ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പഠനമികവുള്ള ബിരുദധാരികൾക്ക് ഇപ്പോൾ യുകെയിലേക്ക് മുൻകൂർ ജോലി ഓഫർ ഇല്ലാതെ പോകാം.
'ഹൈ പൊട്ടൻഷ്യൽ ഇൻഡിവിജുവൽ വിസ' ( High Potential Individual Visa ) വഴി അപേക്ഷകർക്ക് തൊഴിൽ ഓഫറോ, സ്പോൺസർഷിപ്പോ ഇല്ലാതെ തന്നെ യുകെയിലേക്ക് പോവാനും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരുടെ ഡിഗ്രി നിലവാരം അനുസരിച്ച് രണ്ടോ മൂന്നോ വർഷം യുകെ-യിൽ താമസിച്ച് തൊഴിൽ ചെയ്യാനുള്ള അനുവാദം ലഭിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് രണ്ട് വർഷത്തെ തൊഴിൽ വിസ നൽകും. പിഎച്ച്ഡി ഉള്ളവർക്ക് മൂന്ന് വർഷത്തെ വിസയും.
ഈ വിസ ഒരിക്കൽ മാത്രമേ ലഭിക്കൂ. ഇതിനകം ഗ്രാജ്വേറ്റ് വിസ ഉള്ളവർക്ക് ഇത് ലഭ്യമാകില്ല. യോഗ്യത നേടുന്നതിന്, അപേക്ഷകർ പ്രശസ്തമായ ഒരു സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം എന്ന നിബന്ധനയാണുള്ളത്. എച്ച്പിഐ വിസ ഉടമകൾക്ക് ചില നടപടികളുടെ അടിസ്ഥാനത്തിൽ മറ്റ് ദീർഘകാല തൊഴിൽ വിസകളിലേക്ക് മാറാൻ കഴിയും. അതേസമയം, ഏതെങ്കിലും മുൻനിര സർവകലാശാലകളിൽ യുകെയിൽ പഠിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച ഗ്രാജ്വേറ്റ് വിസ - പോസ്റ്റ് സ്റ്റഡി വർക്ക് വിസയിലൂടെ മൂന്ന് വർഷം വരെ തുടരാൻ കഴിയും.