എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ : ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കാനഡ

എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകളുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് കാനഡിയന്‍ സര്‍ക്കാര്‍. പുതിയ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കാനഡയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ സമയത്താണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. 8,00,000 തൊഴിലവസരങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനാണ് എക്പ്രസ് എന്‍ട്രി അപേക്ഷാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത്. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം (എഫ്എസ്ഡബ്ല്യുപി), കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് (സിഇസി), ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം (എഫ്എസ്ടിപി) എന്നിവ വഴി […]

Update: 2022-05-19 06:44 GMT
trueasdfstory

എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകളുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് കാനഡിയന്‍ സര്‍ക്കാര്‍. പുതിയ അപേക്ഷകളുടെ നടപടിക്രമങ്ങള്‍...

എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകളുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് കാനഡിയന്‍ സര്‍ക്കാര്‍. പുതിയ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കാനഡയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ സമയത്താണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. 8,00,000 തൊഴിലവസരങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനാണ് എക്പ്രസ് എന്‍ട്രി അപേക്ഷാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത്. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം (എഫ്എസ്ഡബ്ല്യുപി), കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് (സിഇസി), ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം (എഫ്എസ്ടിപി) എന്നിവ വഴി എക്‌സ്പ്രസ് എന്‍ട്രിയ്ക്ക് അപേക്ഷിക്കുവാനുള്ള അവസരം ജൂലൈയില്‍ പുനരാരംഭിച്ചേക്കും.

എഫ്എസ്ഡബ്ല്യുപി വഴിയുള്ള പി ആര്‍ അപേക്ഷകള്‍ 2020 ഡിസംബറിലും, സിഇസി അപേക്ഷകള്‍ 2021 സെപ്റ്റംബറിലും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിദഗ്ധ ഉദ്യോഗാര്‍ഥികളുടെ ഒഴുക്കിനെ ഇത് ബാധിക്കുകയുണ്ടായി. കുറഞ്ഞത് ആറ് മാസമാണ് എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വേണ്ടിവരുന്ന സമയം.

എന്നാല്‍ കോവിഡിനു ശേഷം, ഇമിഗ്രേഷന്‍ സേവനങ്ങള്‍ മന്ദഗതിയിലായതിനാല്‍, സ്ഥിരതാമസ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. കനേഡിയന്‍ ഗവണ്‍മെന്റ് പുറത്ത് വിട്ട ഡാറ്റ പ്രകാരം, ഏപ്രിലില്‍ ് 2.1 ദശലക്ഷത്തിലധികം അപേക്ഷകളാണ് തീര്‍പ്പാക്കാതെ കിടന്നത്.

Tags:    

Similar News