നഴ്‌സുമാരെ സ്വാഗതം ചെയ്ത് ന്യൂസീലാന്‍ഡ്, അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കുന്നു
കോവിഡിന് ശേഷം അതിര്‍ത്തി പൂര്‍ണമായി തുറന്നുകൊടുക്കാന്‍ ആലോചിക്കുന്ന ന്യൂസീലാന്‍ഡ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നു. പ്ലംബര്‍, ഡോക്ടര്‍, നഴ്സ്, എഞ്ചിനീയര്‍, അധ്യാപകര്‍, സാങ്കേതിക തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള 56 തൊഴില്‍ മേഖലയിലുളള വിദഗ്ധരെയാണ് തേടുന്നത്. ജൂലായ് മുതല്‍ വരുത്തുന്ന പുതിയ ഇമിഗ്രേഷന്‍ ക്രമീകരണങ്ങള്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് കുടിയേറ്റം എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആന്റേണ്‍ പറഞ്ഞു. ഈ വര്‍ഷം ജൂലായ് മാസത്തോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ വീണ്ടും തുറക്കും. ക്രൂയിസ് കപ്പലുകള്‍ക്ക് അനുമതി നല്‍കും.
കോവിഡിന് ശേഷം അതിര്‍ത്തി പൂര്‍ണമായി തുറന്നുകൊടുക്കാന്‍ ആലോചിക്കുന്ന ന്യൂസീലാന്‍ഡ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നു. പ്ലംബര്‍, ഡോക്ടര്‍, നഴ്സ്, എഞ്ചിനീയര്‍, അധ്യാപകര്‍, സാങ്കേതിക തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള 56 തൊഴില്‍ മേഖലയിലുളള വിദഗ്ധരെയാണ് തേടുന്നത്. ജൂലായ് മുതല്‍ വരുത്തുന്ന പുതിയ ഇമിഗ്രേഷന്‍ ക്രമീകരണങ്ങള്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് കുടിയേറ്റം എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആന്റേണ്‍ പറഞ്ഞു.
ഈ വര്‍ഷം ജൂലായ് മാസത്തോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ വീണ്ടും തുറക്കും. ക്രൂയിസ് കപ്പലുകള്‍ക്ക് അനുമതി നല്‍കും. കൂടാതെ വിദഗ്ധ തൊഴിലാളികള്‍ക്ക് കുടിയേറ്റം എളുപ്പമാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷം മുന്‍പ് കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത് ന്യൂസീലാന്‍ഡ് ആയിരുന്നു. അതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനായി. കൂടാതെ പരമാവധി ആളുകള്‍ വാക്സിനേഷന്‍ എടുത്തിരുന്നതുകൊണ്ട് ഒമൈക്രോണ്‍ വ്യാപനവും ഒരുപരിധി വരെ തടയാന്‍ സാധിച്ചു.
കോവിഡിന് മുമ്പ് ഓരോ വര്‍ഷവും 3 ദശലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. ഇത് ന്യൂസിലന്‍ഡിന്റെ വിദേശ വരുമാനത്തിന്റെ 20 ശതമാനവും മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയുടെ 5 ശതമാനത്തിലധികവും സംഭാവന ചെയ്തിരുന്നു.
മറ്റുള്ള വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ന്യൂസീലന്‍ഡിലെ കോവിഡ് മരണനിരക്ക് വളരെ കുറവാണ്. മറ്റുള്ള രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറന്നിട്ടും ന്യൂസിലാന്‍ഡ് അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നീണ്ട് നിന്നിരുന്നു. ഏപ്രില്‍ മാസം ഓസ്ട്രേലിയക്കാരെയാണ് ആദ്യം അതിര്‍ത്തി കടക്കാന്‍ ന്യൂസrലാന്‍ഡ് അനുവദിച്ചത. യുണൈറ്റഡ് സ്റ്റേറ്റ്‌സ് , ബ്രിട്ടന്‍ തുടങ്ങിയ 50 രാജ്യങ്ങള്‍ക്കു അതിര്‍ത്തി കടക്കാന്‍ പിന്നീട് അനുമതി നല്‍കി. ജൂലായ് 31 മുതല്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കും അതിര്‍ത്തി തുറന്ന് കൊടുക്കുമെന്നാണ് പ്രഖ്യാപനം. ജൂലായോടെ സന്ദര്‍ശകര്‍ക്ക് കോവിഡ്- 19 ടെസ്റ്റുകള്‍ ഒഴിവാക്കാനുള്ള പദ്ധതിയിലാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍.