വിദേശത്താണോ? സേവിംഗ്‌സ് അക്കൗണ്ട് എന്‍ ആര്‍ ഇ ആക്കാം
ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമാ) അനുസരിച്ച് വിദേശ ഇന്ത്യന്‍ പൗരന് (എന്‍ ആര്‍ ഐ) ഇന്ത്യയില്‍ അയാളുടെ പേരില്‍ സേവിംഗ്‌സ് അക്കൗണ്ട് പാടില്ല. അത്തരം അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അത് എത്രയും വേഗം എന്‍ ആര്‍ ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി) അല്ലെങ്കില്‍ എന്‍ ആര്‍ ഇ ( നോണ്‍ റെസിഡന്റ് എക്‌സറ്റേണല്‍ അക്കൗണ്ട്) ആയി കണ്‍വേര്‍ട്ട് ചെയ്യണം. അതായത് ഇന്ത്യയില്‍ പിന്നീട് സേവിംഗ്‌സ് അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്. അതുകൊണ്ട് എന്‍ ആര്‍ ഐ ഇന്ത്യക്കാര്‍ക്ക് […]
;ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമാ) അനുസരിച്ച് വിദേശ ഇന്ത്യന്‍ പൗരന് (എന്‍ ആര്‍ ഐ) ഇന്ത്യയില്‍ അയാളുടെ പേരില്‍ സേവിംഗ്‌സ് അക്കൗണ്ട്...
ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമാ) അനുസരിച്ച് വിദേശ ഇന്ത്യന്‍ പൗരന് (എന്‍ ആര്‍ ഐ) ഇന്ത്യയില്‍ അയാളുടെ പേരില്‍ സേവിംഗ്‌സ് അക്കൗണ്ട് പാടില്ല. അത്തരം അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അത് എത്രയും വേഗം എന്‍ ആര്‍ ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി) അല്ലെങ്കില്‍ എന്‍ ആര്‍ ഇ ( നോണ്‍ റെസിഡന്റ് എക്‌സറ്റേണല്‍ അക്കൗണ്ട്) ആയി കണ്‍വേര്‍ട്ട് ചെയ്യണം. അതായത് ഇന്ത്യയില്‍ പിന്നീട് സേവിംഗ്‌സ് അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്. അതുകൊണ്ട് എന്‍ ആര്‍ ഐ ഇന്ത്യക്കാര്‍ക്ക് ഈ രണ്ട് അക്കൗണ്ടുകളിലേതെങ്കിലും ഒന്നിലേക്ക് മാറുകയാണ് നിലവിലുള്ള നല്ല സാധ്യത. ഇതിലൂടെ ആര്‍ക്കും എപ്പോഴും അവരുടെ വിദേശ പണം അയക്കാനാവും. മാത്രമല്ല അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഇതില്‍ സൂക്ഷിക്കാം.
എന്‍ ആര്‍ ഇ അക്കൗണ്ട്
ഇന്ത്യന്‍ രൂപയ്ക്ക് മേധാവിത്വമുള്ള അക്കൗണ്ടാണ് ഇത്. സേവിംഗ്‌സ്, കറണ്ട്, റിക്കറിംഗ്, ഫിക്‌സഡ് ഡിപ്പോസിറ്റ് ഇങ്ങനെ വിവിധ തരത്തില്‍ തുടങ്ങാം. ഈ അക്കൗണ്ടില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന വിദേശ കറന്‍സി ഇന്ത്യന്‍ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യപ്പെടും. ഇതില്‍ നിന്ന് ഏതെങ്കിലും വിദേശ അക്കൗണ്ടിലേക്ക് ഫണ്ട് തടസങ്ങളേതുമില്ലാതെ കൈമാറാം. ഒരു കാര്യം ഇവിടെ ഓര്‍ക്കാം. ഇതിലേക്ക് ഡിപ്പോസിറ്റ് ചെയ്യുന്ന പണം ഇന്ത്യയ്ക്ക് വെളിയില്‍ നിന്ന് നേടിയതാകണം. എന്‍ ആര്‍ ഇ അക്കൗണ്ട് നികുതി രഹിതമാണ്. ഇതിന് വരുമാന, സ്വത്ത് നികുതികള്‍ ബാധകമല്ല. ഗിഫ്റ്റ് നികുതിയും ഒഴിവാണ്.
എന്‍ ആര്‍ ഒ അക്കൗണ്ട്
എന്‍ ആര്‍ ഐ കള്‍ക്ക് ഇന്ത്യയില്‍ നിന്ന് നേടുന്ന പണം കൈകാര്യം ചെയ്യാനുള്ള അക്കൗണ്ടാണ് ഇത്. സേവിംഗ്‌സ്, കറണ്ട് അക്കൗണ്ടുകളാകാം. ഇവിടെ രൂപയില്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന പണം തടസമേതുമില്ലാതെ നിക്ഷേപിക്കാം. ഇന്ത്യന്‍, വിദേശ കറന്‍സികളില്‍ ഈ അക്കൗണ്ടിലൂടെ പണം കൈപ്പറ്റുകയും ആകാം. എന്‍ ആര്‍ ഒ അക്കൗണ്ടിന് നികുതി ബാധകമാണ്. ഈ അക്കൗണ്ടില്‍ ലഭിക്കുന്ന പലിശ വരുമാനത്തിനും ക്രെഡിറ്റ് ബാലന്‍സിനും ആദായ നികുതി നല്‍കണം.
ഇവിടെ തുടരാമോ?
രാജ്യം വിടുന്നതോടെ അക്കൗണ്ടുള്ള ബാങ്കില്‍ 'റെസിഡന്‍സ് ചേഞ്ച്' നിര്‍ബന്ധമായും അറിയിക്കേണ്ടതാണ്. അതോടെ ബാങ്ക് നിങ്ങളുടെ അക്കൗണ്ടിനെ ഐ എന്‍ ആര്‍ ല്‍ നിന്ന് എന്‍ ആര്‍ ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി), എന്‍ ആര്‍ ഇ ( നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍), എസ് എന്‍ ആര്‍ ആര്‍ ( സ്പെഷ്യല്‍ നോണ്‍ റെസിഡന്റ് റുപ്പി അക്കൗണ്ട്) എന്ന സ്റ്റാറ്റസിലേക്ക് മാറ്റും.
കുറ്റകരം
വിദേശത്ത് താമസിക്കുകയും ഇന്ത്യയില്‍ സേവിംഗ്‌സ് അക്കൗണ്ട് നിലനിര്‍ത്തുകയും ചെയ്യുന്നത് ചട്ടങ്ങള്‍ക്കെതിരാണ്. പണം ഇന്ത്യയിലേക്ക് വഴിതിരിച്ച് വിടുന്നതിന് ആര്‍ ബി ഐ യ്ക്ക് ട്രാക്ക് ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ബാങ്കില്‍ അറിയിച്ച് സ്റ്റാറ്റസ് മാറ്റുന്നതാണ് നല്ലത്. പക്ഷെ അതിന് സമയക്രമമൊന്നുമില്ല. പ്രത്യേകിച്ച് പ്രയോജനമില്ലെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്.