‘2024 തിരഞ്ഞെടുപ്പ് വർഷത്തിൽ’ യുകെ ഇമിഗ്രേഷൻ നയങ്ങൾ കൂടുതൽ കർശനമാകാൻ സാധ്യത

  • കഴിഞ്ഞ വര്‍ഷം യുകെയിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് തോതിലെത്തി
  • കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് നടപടികള്‍
  • നിലവിലുള്ള ഗ്രാജുവേറ്റ് വിസ പൂര്‍ണമായും നിര്‍ത്തലാക്കപ്പെട്ടേക്കാം

Update: 2024-03-03 14:24 GMT

2024 തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ യുകെയിലേക്കുള്ള കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ പ്രതീക്ഷിക്കുന്നതായും, യുകെയിലേക്കുള്ള കുടിയേറ്റ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുമെന്നും, നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിസ നിയമങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നു.

കഴിഞ്ഞ വര്‍ഷം യുകെയിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് തോതിലെത്തി. 7,45,000 കുടിയേറ്റക്കാർ എന്ന കണക്ക്, ഇത് വളരെ കൂടുതലാണെന്നാണ് പല ബ്രിട്ടീഷ് പൗരന്മാരും കരുതുന്നത്. 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുടിയേറ്റ പ്രശ്നം പ്രധാന ചര്‍ച്ചയാകുമെന്ന് എ വൈ & ജെ സോളിസിറ്റേഴ്സിന്റെ ഡയറക്ടറും സീനിയര്‍ ഇമിഗ്രേഷന്‍ അസോസിയേറ്റുമായ യാഷ് ദുബാല്‍ പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനും ബ്രിട്ടനിലെത്തുന്ന നിയമാനുസൃത കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ പ്രധാന പ്രാദേശിക കക്ഷികളായ കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നടപ്പാക്കിയ മാറ്റങ്ങള്‍:

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ യുകെ ഇതിനകം തന്നെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 2021 ല്‍ പോയിന്റ് അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ സമ്പ്രദായം നടപ്പാക്കുകയും 2023 ല്‍ വിസ ഫീസും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് നേരിട്ട് മാറുന്നത് കൂടുതല്‍ കഠിനമാകും, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പള പരിധി ജനറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് യോഗ്യത നേടുന്നതിന് മിക്ക അപേക്ഷകര്‍ക്കും ഏറ്റവും കുറഞ്ഞ വരുമാന പരിധി 2024 ല്‍ ഇത് ഏകദേശം 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയരും (ആരോഗ്യ പരിചരണ ജീവനക്കാര്‍ക്ക് ബാധകമല്ല).

യുകെ ഇമിഗ്രേഷന്‍ നിയമത്തിലെ മാറ്റങ്ങളില്‍ പിഎച്ച്ഡി പ്രോഗ്രാമിലോ പോസ്റ്റ് ഗ്രാജുവേറ്റ് ഗവേഷണ പ്രോഗ്രാമിലോ ആണെങ്കില്‍ വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അവരുടെ പങ്കാളിയെയോ കുട്ടികളെയോ ആശ്രിത വിസയില്‍ കൊണ്ടുവരാന്‍ അനുവാദമില്ല. ബിരുദം കഴിഞ്ഞ ശേഷം രണ്ട് വര്‍ഷം യുകെയിലെ ഏത് മേഖലയിലും ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഗ്രാജുവേറ്റ് വിസ പുനഃപരിശോധനയിലാണ്.

കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും നിലവിലുള്ള ഗ്രാജുവേറ്റ് വിസ പൂര്‍ണമായും നിര്‍ത്തലാക്കപ്പെട്ടേക്കാമെന്നും യാഷ് ദുബാല്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News