കൂടുതല്‍ കുടിയേറ്റക്കാരെ ക്ഷണിക്കാന്‍ കാനഡ
- അടുത്തമൂന്നുവര്‍ഷത്തിനുള്ളില്‍ റെക്കാര്‍ഡ് കുടിയേറ്റമാണ് ലക്ഷ്യം
- പുതിയ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ കാനഡ പ്രഖ്യാപിച്ചു
അടുത്ത മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ കുടിയേറ്റക്കാരെ ക്ഷണിക്കാന്‍ കാനഡ ഒരുങ്ങുന്നു. 2024-ല്‍ 485,000 പുതിയ കുടിയേറ്റക്കാരെയും 2025-ലും 2026-ലും ഓരോ വര്‍ഷവും 500,000 കുടിയേറ്റക്കാരെയും വീതമാണ് കാനഡ ലക്ഷ്യമിടുന്നത്. ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2024-26 -ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പുതിയ പദ്ധതി അനുസരിച്ച് ഈ കുടിയേറ്റക്കാരുടെ എണ്ണം അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്.
എന്നാല്‍ പുതിയ പദ്ധതികള്‍ അനുസരിച്ച് രാജ്യത്തിന്റെ ഇമിഗ്രേഷന്‍ ലെവലുകള്‍ നിലവിലെ ലക്ഷ്യങ്ങളില്‍ നിന്ന് മാറ്റമില്ലാതെ തുടരും. 2023-2025 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനില്‍ പറഞ്ഞിരിക്കുന്ന അതേ ലക്ഷ്യങ്ങളാണിവ. 2024-നും 2026-നും ഇടയില്‍ ഓരോ ക്ലാസിനും പ്രോഗ്രാമിനു കീഴിലും പ്രവേശിപ്പിക്കേണ്ട കുടിയേറ്റക്കാരുടെ പുതുക്കിയ എണ്ണവും 2026-ലെ ലക്ഷ്യവും ഒട്ടാവ പ്രഖ്യാപിച്ചിട്ടുണ്ട്.
2024-ല്‍, എക്സ്പ്രസ് എന്‍ട്രിയുടെ ലക്ഷ്യം 110,700 സ്ഥിരതാമസക്കാരായിരിക്കും. 2025-ലും 2026-ലും ഇത് 117,500 വീതമായി വര്‍ധിക്കും. പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ ലക്ഷ്യം 2024-ല്‍ 110,000 കുടിയേറ്റക്കാരായിരിക്കും. 2025-ലും 2026-ലും ഇത് ഓരോ വര്‍ഷവും 120,000 ആയി ഉയരും.
2024-ല്‍ 82,000 പേരെ പ്രവേശിപ്പിക്കുക എന്നതാണ് സ്പൗസല്‍, പാര്‍ട്ണര്‍, ചില്‍ഡ്രന്‍ സ്പോണ്‍സര്‍ഷിപ്പിന്റെ ലക്ഷ്യം; 2025ലും 2026ലും ഇത് 84,000 ആയി ഉയരും. ഇതിനിടയില്‍, 2024-ല്‍ 32,000 പുതുമുഖങ്ങളെ സ്വാഗതം ചെയ്യാനും 2025-ലും 2026-ലും 34,000 പേര്‍ കൂടി വരാനും മാതാപിതാക്കളെയും മുത്തശ്ശിമാരെയും ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാം ലക്ഷ്യമിടുന്നു.
കാനഡയുടെ ഇമിഗ്രേഷന്‍ ആന്റ് റഫ്യൂജി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഫെഡറല്‍ ഗവണ്‍മെന്റ് അതിന്റെ വാര്‍ഷിക ഇമിഗ്രേഷന്‍ പ്ലാന്‍ നവംബര്‍ ഒന്നിനകം തിരഞ്ഞെടുപ്പ് അല്ലാത്ത വര്‍ഷങ്ങളില്‍ അവതരിപ്പിക്കേണ്ടതുണ്ട്.
രാജ്യത്തെ ഇമിഗ്രേഷന്‍ സംവിധാനത്തിലെ പോരായ്മകള്‍ അംഗീകരിക്കുകയും വ്യവസ്ഥിതി പുനഃപരിശോധിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ഉറപ്പാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ 2024-2026 വരുന്നത്.
മില്ലറി ന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഐആര്‍സിസി (ഇമിഗ്രേഷന്‍, അഭയാര്‍ത്ഥികള്‍, പൗരത്വം കാനഡ) അതിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കുകയും ചെയ്തു. അപേക്ഷനടപടികള്‍ നവീകരിക്കുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതുമുഖങ്ങളെ ആകര്‍ഷിക്കുന്നതില്‍ ചെറിയ കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനും ഫ്രഞ്ച് സംസാരിക്കുന്നവരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങള്‍ പ്രവർത്തിച്ചുവരികയാണെന്നും ഐആർസിസി പറഞ്ഞു.
ഐആര്‍സിസി