കോണ്‍സുലേറ്റ് ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ;നിങ്ങളുടെ വിസ അപേക്ഷയെ ബാധിക്കുമോ?

  • ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം കുറച്ചത് വിസ അപേക്ഷകളെ ബാധിക്കുമോയെന്ന് ആശങ്ക
  • കഴിഞ്ഞ വര്‍ഷം 41 കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയതിന് മറുപടിയായാണ് നീക്കം
  • കാനഡയുടെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

Update: 2024-04-13 07:20 GMT

ഇന്ത്യയിലുടനീളമുള്ള കോണ്‍സുലേറ്റുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാനഡ തീരുമാനിച്ചത് വിസ അപേക്ഷകളെ ബാധിക്കുമോയെന്ന് ആശങ്ക. മാനേജ്‌മെന്റിന് ആവശ്യമായ കനേഡിയന്‍ ഉദ്യോഗസ്ഥരുടെ കുറവ് കാരണം രാജ്യത്തുടനീളനുള്ള കോണ്‍സുലേറ്റുകളിലെ ഇന്ത്യന്‍ സ്റ്റാഫുകളുടെ എണ്ണം ആനുപാതികമായി കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 41 കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്തായിരുന്നു. അതിന് മറുപടിയായാണ് ഈ നീക്കം.

ജീവനക്കാരെ കുറച്ചെങ്കിലും, ഇന്ത്യയില്‍ കാനഡയുടെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വക്താവ് ഉറപ്പുനല്‍കി. വിസ പ്രോസസ്സിംഗ് നടപടിക്രമങ്ങളില്‍ ഉടനടി തടസ്സം നേരിടുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഇതുവഴി കുറവ് വന്നു. ഇന്ത്യയിലെ കാനഡയുടെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് കനേഡിയന്‍ വക്താവ് പറഞ്ഞു. കനേഡിയന്‍മാരും ഇന്ത്യക്കാരും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തില്‍ നിന്ന് നമ്മുടെ ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പ്രയോജനം നേടുന്നതിന് കോണ്‍സുലാര്‍ പിന്തുണയും വ്യാപാര, ബിസിനസ് വികസനവും ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ കാനഡ ഇന്ത്യയിലെ കനേഡിയന്‍മാര്‍ക്ക് നല്‍കുന്നത് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ട് എന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിന് മറുപടിയായി, കാനഡ 41 നയതന്ത്രജ്ഞരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷത്തിലേക്ക് നയിച്ചു.കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളിലെയും വിസ സേവനങ്ങള്‍ ഏതാനും ആഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു, കാനഡ ബംഗളുരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ വിസയും വ്യക്തിഗത കോണ്‍സുലാര്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Tags:    

Similar News