പുതുവർഷ സമ്മാനമായി യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു

  • യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറച്ചു
  • പെട്രോൾ ലിറ്ററിന് 14 ഫിൽസും, ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്
  • സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.85 ദിർഹമായി കുറഞ്ഞു

Update: 2024-01-01 07:20 GMT

പുതുവർഷ സമ്മാനമായി യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസും, ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.85 ദിർഹമായി കുറഞ്ഞു. ഇപ്ലസ് പെട്രോളിന് 13 ഫിൽ‌സ് കുറഞ്ഞു 2.77 ൽ നിന്ന് 2.64 ദിർഹവും, സ്പെഷ്യൽ പെട്രോളിന്റെ നിരക്ക് 2.85 ൽ നിന്ന് 2.71 ദിർഹവും ആയി കുറഞ്ഞു. ഡീസൽ വില 19 ഫിൽ‌സ് കുറഞ്ഞ് 3.00 ദിർഹമായി. ഡിസംബർ അർധരാത്രിയോടെ ആണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. ഇന്ധന വില നിർണ്ണയ സമിതിയാണ്  പുതിയ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. ഡിസംബർ മാസത്തിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ താഴെ 76-77 ഡോളറിൽ സ്ഥിരത കൈവരിച്ചതോടെയാണ് പെട്രോൾ, ഡീസൽ വില കുറയാൻ കാരണം. മൂന്ന് മാസമായി തുർച്ചയായി  ഇന്ധന വില കുറയുന്നുണ്ട്.

ഒക്‌ടോബർ ആദ്യം ആരംഭിച്ച ഇസ്രായേൽ-ഗാസ യുദ്ധം തുടക്കത്തിൽ വില വർധിപ്പിക്കാൻ കാരണമായിരുന്നു. പെട്രോൾ, ഡീസൽ വില വർദ്ധനവ് പൊതുജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിപ്പിച്ചിരുന്നു. പുതിയ ഇന്ധന നിരക്ക് യുഎഇയിലെ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകാനും, പൊതു ഗതാഗത നിരക്കുകൾ കുറയാനും ഇടയാകുമെന്നും പ്രതീക്ഷികാം. 

Tags:    

Similar News